»   » താടി വടിച്ച് കളഞ്ഞ് റാണ ദഗ്ഗുപതി! ആരാധകരെ പോലും ഞെട്ടിച്ച ലുക്കിന് പിന്നിലെ കാരണം ഇതാണ്!!

താടി വടിച്ച് കളഞ്ഞ് റാണ ദഗ്ഗുപതി! ആരാധകരെ പോലും ഞെട്ടിച്ച ലുക്കിന് പിന്നിലെ കാരണം ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന വിസ്മയ ചിത്രത്തിലൂടെയാണ് റാണ ദഗ്ഗുപതി എന്ന നടനെ എല്ലാവരും തിരിച്ചറിഞ്ഞത്. ചിത്രത്തില്‍ വില്ലന്റെ വേഷമാണ് അവതരിപ്പിച്ചിരുന്നതെങ്കിലും റാണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. ബാഹുബലിയ്ക്ക് ശേഷം റാണ നായകനായ 'നെനെ രാജ നെനെ മന്ത്രി' എന്ന സിനിമ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നൊരു ലുക്കുമായി താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

രാമലീല തരംഗത്തിനൊപ്പമാണെങ്കിലും ഉദാഹരണം സുജാത നിരാശപ്പെടുത്തിയില്ല! 23 ദിവസത്തെ കളക്ഷന്‍ കോടികള്‍!!

 rana-daggupathy

താടി മാറ്റി കളഞ്ഞ ചിത്രമാണ് ട്വിറ്ററിലൂടെ റാണ ദഗ്ഗുപതി പങ്കുവെച്ചിരുന്നത്. സത്യത്തില്‍ ആ ചിത്രം കണ്ട് ആര്‍ക്കും അദ്ദേഹത്തെ മനസിലായിട്ടില്ല എന്നതാണ് വസ്തുത. ഇനി മറ്റൊരു കാലഘട്ടത്തിലേക്ക് പോവുകയാണെ്. 1945 എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി താടി കളഞ്ഞിരിക്കുകയാണെന്നും ഇതാണ് തന്റെ പുതിയ ലുക്കെന്നും റാണ പറയുന്നു. മാത്രമല്ല സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബറില്‍ പുറത്ത് വിടുമെന്ന കാര്യവും താരം പറഞ്ഞിരിക്കുകയാണ്.

ഐവി ശശിയുടെ സംഗീതാഭിരുചിയും പിടിവാശിയും

ഇന്ത്യ വിഭജനത്തിന് മുമ്പുള്ള കഥയുമായിട്ടാണ് 1945 അണിയറയില്‍ ഒരുങ്ങാന്‍ പോവുന്നത്. കൊച്ചിയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികന്റെ വേഷത്തിലാണ് റാണ അഭിനയിക്കുന്നത്. സത്യ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയിലെ കട്ടപ്പയായിരുന്ന സത്യരാജും, റാണയുടെ പിതാവായി അഭിനയിച്ചിരുന്ന നാസറും പുതിയ സിനിമയിലും താരത്തിനൊപ്പമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

English summary
The handsome hunk impressed the heck out of us with his baddie avatar, and now in his next film titled 1945, he is playing the role of a soldier in Indian National Army. The actor has shaved off his beard, and fans are going bonkers over his new transformation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam