»   » കലിപ്പ് ലുക്കില്‍ വീണ്ടും പ്രിഥ്വിരാജ്, രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്

കലിപ്പ് ലുക്കില്‍ വീണ്ടും പ്രിഥ്വിരാജ്, രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam

പ്രിഥ്വിരാജിനെ നായകനാക്കി നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. "Sometimes..you don't have a choice!" എന്ന ക്യാപ്ഷനോടുകൂടി പ്രിഥിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ടീസര്‍ പോലെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് രണ്ടാമത്തെ ടീസറും. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ആക്ഷന്‍ രംഗങ്ങളുമായി പുറത്തിറങ്ങിയ ടീസറില്‍ പ്രിഥ്വിരാജ്, ഇഷാ തെല്‍വാര്‍ എന്നിവരാണുള്ളത്.

prithviraj

റഹ്മാന്‍, ഇഷാ തെല്‍വാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ക്രിസ്ത്യന്‍ ബ്രൂനെറ്റിയാണ്. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കാള്‍സ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളാണ് ക്രിസ്ത്യന്‍ ബ്രൂനെറ്റി. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ജെയ്ക്‌സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിഗ്മി ടെന്‍സിങ്ങാണ്. ചിത്രത്തിന്റെ ആദ്യടീസര്‍ യൂടൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.


ജാന്‍വിയുടെ ആ മോഹം പൂവണിയുന്നതിന് മുന്‍പേ ശ്രീദേവി പോയി, അമ്മയുടെ പിന്തുണയില്ലാതെ ഇനി?


മരണമേ നീ തട്ടിപ്പറിച്ചത് താരസുന്ദരിയെ മാത്രമല്ല, പ്രിയപ്പെട്ടൊരു അമ്മയെയാണ്! ശ്രീദേവിയെന്ന അമ്മയെ!


ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!


English summary
Ranam film second teaser released.starring prithviraj and isha talwar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam