»   » ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

Posted By: Teresa John
Subscribe to Filmibeat Malayalam

രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ആ ചുംബനം മധുരമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് അതിനോടുള്ള പ്രണയം തീവ്രമായിരിക്കും. എന്നാല്‍ ചില ചുംബനങ്ങള്‍ പൊള്ളുമെന്നും കാപട്യം നടിക്കുന്ന ചില പുരുഷ മലയാളികളുടെ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ചേഷ്ടകളെ തുറന്ന് കാണിച്ചിരിക്കുകയാണ് പ്രതാപ് ജോസഫിന്റെ 'രണ്ട് പേര്‍ ചുംബിക്കുമ്പോള്‍' എന്ന സിനിമയിലൂടെ.

പകച്ച് പോയ ബാല്യം! ഗണപതിയോട് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് സ്‌കൂളില്‍ ലൈനൊക്കെ ഉണ്ടോന്ന്?

പ്രമുഖതാരങ്ങളോ കെട്ടിയാഘോഷങ്ങളോ ഇല്ലാതെ കോഴിക്കോട്ട് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസിനെ കൈയിലെടുത്ത് പ്രദര്‍ശനം തുടരുകയാണ്. വാണിജ്യ താല്‍പര്യങ്ങള്‍ ലക്ഷ്യം വെക്കാതെ ജനകീയ സിനിമയായിട്ടാണ് രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പ്രതാപ് ജോസഫ് നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍

രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ എന്ന പേരില്‍ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത സിനിമ മലയാളക്കരയില്‍ തരംഗമായി മാറിയിരിക്കുകയാണ്. കോഴിക്കോട് ഓപ്പണ്‍ തിയേറ്ററില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ പിന്നില്‍ വാണിജ്യ താല്‍പര്യങ്ങളൊന്നുമില്ല എന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.

ചുംബനം പൊള്ളുമോ?

പ്രണയത്തിനും സ്‌നേഹബന്ധങ്ങള്‍ക്കും ആഴമുണ്ടെന്ന് തോന്നുമെങ്കിലും അതിനെ ഭയക്കുന്ന മലയാളി പുരുഷനെയാണ് പ്രതാപ് ജോസഫ് രണ്ടുപേര്‍ ചുംബിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്.

സദാചാര പുരുഷന്മാര്‍

പെണ്‍കുട്ടികളുടെ ചുംബനരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്ന യുവാവിലും വിദ്യാര്‍ത്ഥിനിക്കൊപ്പം ചേര്‍ന്നിരിക്കുന്ന അധ്യാപകന്റെ ഉള്ളിലും വീട്ടമ്മയായ പഴയ കാമുകിയെ ചേര്‍ന്നിരിക്കുന്ന പോലീസുകാരന്റെ ഉള്ളിലും ഒളിഞ്ഞിരിക്കുന്ന സദാചാരത്തെ തുറന്ന് കാണിക്കുകയാണിവിടെ.

പുരുഷന്മാരുടെ വേവലാതിയോ?

തന്റെ ശരീരത്തോട് ഒരു പെണ്‍കുട്ടി ചേര്‍ന്നിരുന്നാല്‍ ആ പുരുഷനുണ്ടാവുന്ന ആവലാതികള്‍ എന്തെല്ലാമായിരിക്കുമെന്നും. ഒപ്പം അവരുടെ ശരീരത്തുണ്ടാവുന്ന ചലനങ്ങളും ഭാവത്തിലുണ്ടാവുന്ന വ്യത്യാസങ്ങളും ഒരു മലയാളി പുരുഷനില്‍ എങ്ങനെ സംഭവിക്കും എന്നതും സിനിമയില്‍ കാണിച്ചിരിക്കുന്നു.

നട്ടെല്ലുള്ള പെണ്ണുങ്ങള്‍


പ്രണയത്തിനും സമരങ്ങള്‍ക്കും മുന്നില്‍ ഭീരുക്കളായ ആണുങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് പെണ്‍കുട്ടികള്‍ എന്ന വസ്തുത അടുത്ത കാലത്തായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നട്ടെല്ലുള്ള പെണ്ണത്തമാണ് സദാചാരത്തെ ഒന്നു പോറാന്‍ മുതിരുന്നതെന്ന് സിനിമ പ്രഖ്യാപിക്കുമ്പോള്‍ അത് ഒട്ടും അതിശയോക്തിയാകുന്നില്ല, സത്യത്തിന്റെ ചരിത്രവത്കരണമായാണ് മാറുന്നത്.

ചുംബന സമരം

ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ ഒന്നിച്ച് നടന്നാല്‍ ഒന്ന് കെട്ടിപ്പിടിച്ചാല്‍ ഇടയിലൊന്ന് ചുംബിച്ചു പോയാല്‍ മലയാളി എത്രമാത്രം അസ്വസ്ഥനാവുന്നത് എങ്ങനെയാണെന്ന് തെളിയിച്ച സമരമായിരുന്നു ചുംബനസമരം. ആ സമരം അതിന്റെ രാഷ്ട്രീയ/ സാമൂഹ്യപശ്ചാത്തലത്തില്‍ തന്നെ ഡോക്യുഫിക്ഷന്‍ സ്വഭാവത്തിലുള്ള സിനിമയിലൂടെ എത്തിക്കാന്‍ പ്രതാപ് ജോസഫിന് സാധിച്ചിരുന്നു.

പ്രദര്‍ശനം തുടരുന്നു


മാനഞ്ചിറ ടവറിലെ ഓപ്പണ്‍ സക്രീനില്‍ പ്രദര്‍ശനം തുടങ്ങിയ സിനിമ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സിനിമ രണ്ട് ദിവസം കൂടി പ്രദര്‍ശനം തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം രണ്ടിനും ആറിനുമാണ് സിനിമയുടെ പ്രദര്‍ശനം നടന്നിരുന്നത്. ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച സിനിമ സൗജന്യമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്.

English summary
Randuper Chumbikkumbol Makes Waves in Calicut

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam