»   » ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

Posted By:
Subscribe to Filmibeat Malayalam

റിമ കല്ലിങ്കലിനെയും മഞ്ജു വാര്യരെയും മുഖ്യകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തുന്നത് തന്നെയാണ് രണ്ട് മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

ആറാം തമ്പുരാനിലൊക്കെ കണ്ട മഞ്ജുവിന്റെ നിഷ്‌കളങ്കാഭിനയം തിരിച്ചുവരവില്‍ നഷ്ടപ്പെട്ടു എന്ന് തോന്നുന്നവര്‍ക്കും റാണി പത്മിനിയുടെ ട്രെയിലര്‍ പ്രതീക്ഷ നല്‍കും. ആണത്തമുള്ള സ്വഭാവമാണ് റിമയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍. അതു മുറിച്ചുമാറ്റിയാണോ ചിത്രത്തിലെ റാണി ആയതെന്ന ചോദ്യവും ട്രെയിലര്‍ മുന്നോട്ട് വയ്ക്കുന്നു. സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

പത്മിനി എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തിലെത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു വില്‍ നിരുപമ സ്ത്രീകള്‍ക്ക് തന്നതുപോലെ ഒത്തിരി ഉപദേശങ്ങളും പോസിറ്റീവ് എനര്‍ജിയും പത്മിനിയ്ക്കും നല്‍കാനുണ്ട്, അതിലൊന്ന് ട്രെയിലറില്‍ പറയുന്നു, 'ഒരു പെണ്ണിന് വീട്ടിലിരുന്നാല്‍ പറ്റുന്ന അപകടങ്ങളേ റോഡിലുമുള്ളൂ' എന്ന്

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

നിഷേധ സ്ത്രീ യുവത്വത്തിന്റെ, അല്ലെങ്കില്‍ ബാല്യമുതല്‍ അരുത് എന്ന് മാത്രം കേട്ട് വളര്‍ന്ന പെണ്‍കുട്ടിയുടെ പ്രതിനിധിയാണോ റിമയുടെ റാണി എന്ന സംശയം ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി. ഒരു ആണത്തമൊക്കെയുള്ള, ഒന്നിനെയും കൂസാത്ത റാണി. പെണ്ണുങ്ങളെല്ലാം സൂപ്പറാണ് റാണി എന്ന് പത്മിനി പറയുമ്പോള്‍, റാണിയ്ക്ക് പെണ്ണെന്ന വാക്കിനോട് ഒരു അകല്‍ച്ചയുണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നു

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

ഷട്ടര്‍, നടന്‍, ഒറ്റമന്ദാരം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് സജിത മഠത്തില്‍. റാണി പത്മിനി എന്ന ചിത്രത്തില്‍ സജിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

ചെറുതെങ്കിലും ഇന്റട്രസ്റ്റിങ്ങായ ഒരു വേഷം സൃന്ദ അഷബിനും ചിത്രത്തിലുണ്ടെന്ന് ട്രെയില്‍ സൂചന നല്‍കുന്നു.

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

ടാ തടിയാ എന്ന ആഷിഖ് അബു ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടത്. യുവതലമുറയുടെ ബഡ്ഡി. ഈ ചിത്രത്തിലും ഒരു കഥാപാത്രമായി ശ്രീനാഥ് എത്തുന്നു

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

ചിത്രത്തിന്റെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. റാണിയുടെയും പത്മിനിയുടെയും യാത്രയുടെ ഭംഗി പ്രേക്ഷകരിലെത്തിയ്ക്കുന്ന തരത്തിലാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണം. ട്രെയിലര്‍ തന്നെ അത് വ്യക്തമാക്കുന്നു.

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. നേരത്തെ റിലീസ് ചെയ്ത വരൂ പോകാം പറക്കാം എന്നു തുടങ്ങുന്ന ചിത്രത്തിവെ പാട്ട് ഇതിനോടകം ഹിറ്റാണ്. ബിജിപാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

സമീറ സനീഷിന്റെ കോസ്റ്റിയൂം ഡിസൈനിങ്ങും സിനിയിലേക്ക് ആകര്‍ഷിക്കുന്നു. റാണിയുടെയും പത്മനിയുടെയും സ്വഭാവത്തെ കാണിക്കുന്ന തരത്തിലുള്ളതാണ് വസ്ത്രങ്ങള്‍. സൈജു ശ്രീധറിന്റെ എഡിറ്റിങും കളറിങ്ങും ഒട്ടും മോശമല്ല. അജയന്‍ ചാലിശ്ശേരിയാണ് ആര്‍ട് ഡയറക്ടര്‍.

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

ഇതെല്ലാം ഇത്രഭംഗിയായി ഒതുക്കത്തോടെയും കൊണ്ടു വന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ കൈയ്യടക്കവും ട്രെയിലറില്‍ കാണുന്നു. ശ്യാം പുഷ്‌കറും രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

പിഎം ഹാരിസ്, വിഎസ് മുഹമ്മദ് അല്‍ത്താഫ്, മുഹമ്മത് കാസിം, പിവി ശശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഒക്ടോബര്‍ 23 ന് റാണിയും പത്മിനിയും തിയേറ്ററിലെത്തും.

ട്രെയിലര്‍ നിരൂപണം: റാണി പത്മിനി ഒരു സൂപ്പര്‍ ചിത്രമായിരിക്കും, കാണൂ

സിനിമ ഹിറ്റാകുമെന്ന് ട്രെയിലര്‍ കണ്ടാല്‍ ഒരു സംശയവും കൂടാതെ പറയാന്‍ സാധിക്കും. ട്രെയില്‍ കണ്ടു നോക്കൂ

English summary
Rani Padmini official trailer is out. The movie, which stars Manju Warrier and Rima Kallingal in the lead roles, is directed by Aashiq Abu. The 2.21 seconds long trailer looks interesting and raises the expectations over the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam