»   » അഗസ്റ്റിന്‍ പോയ അമ്പലങ്ങളില്‍ യേശുദാസും പോയി,യേശുദാസ് മരിച്ചാല്‍ പള്ളിയിലെ അന്തിവിശ്രമം നിഷേധിക്കുമൊ

അഗസ്റ്റിന്‍ പോയ അമ്പലങ്ങളില്‍ യേശുദാസും പോയി,യേശുദാസ് മരിച്ചാല്‍ പള്ളിയിലെ അന്തിവിശ്രമം നിഷേധിക്കുമൊ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി അഖൗരിയ്ക്ക് പള്ളിപറമ്പിലെ ശവസംസ്‌കാരം നിഷേധിച്ചതിച്ചതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അന്യമതക്കാരനെ വിവാഹം കഴിച്ചു എന്ന കാരണത്താലാണ് കുമരകത്തെ ആറ്റമംഗലം യാക്കോബായ അധികൃതര്‍ പള്ളി പറമ്പില്‍ സംസ്‌കാരം നിഷേധിച്ചത്.

എന്നാല്‍ നടന്‍ അഗസ്റ്റിന്റെ കുടുംബത്തിനും ഇത്തരത്തിലുള്ള സംഭവം നേരിടേണ്ടി വന്നതായി സംവിധായകൻ രഞ്ജിത്ത് പറയുന്നു. ശബരിമലയിലും മൂകാംബികയിലും പോയതിന്റെ പേരിലായിരുന്നു അഗസ്റ്റിന് കോടഞ്ചേരി പള്ളിയില്‍ സംസ്‌കാരം നിഷേധിച്ചത്. ഈ അമ്പലത്തില്‍ പോയിട്ടുള്ള കലാകാരന്മാരെല്ലാം ജന്മം കൊണ്ട് ക്രിസ്ത്യാനികളാണ്. രഞ്ജിത്ത് പറയുന്നു.

ranjith

ഗാന ഗാന്ധര്‍വ്വന്‍ യേശുദാസും ഈ അമ്പലങ്ങളില്‍ പോകാറുണ്ട്. ദാസേട്ടന്റെ(യേശുദാസ്) വിട വാങ്ങലുണ്ടായാല്‍ ശബരിമലയിലും മൂകാംബികയിലും പോയി എന്നതിന്റെ പേരില്‍ അദ്ദേഹത്തിന് പള്ളി പറമ്പില്‍ അന്തിവിശ്രമം നിഷേധിക്കുമോ?

ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ സ്വയം വിമര്‍ശനം മേലധികാരികളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

English summary
Ranith about Priyanka Chopra' grandmother controversy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam