»   » റോസ് ഗിറ്റാറുമായി രഞ്ജന്‍ വരുന്നു

റോസ് ഗിറ്റാറുമായി രഞ്ജന്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjan Pramod
ഇത്രയും കാലം രഞ്ജന്‍ പ്രമോദ് എവിടെയായിരുന്നു? രണ്ടാംഭാവം, മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റ അമ്മ, നരന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഞ്ജന്‍, സംവിധാനം ചെയ്ത ഫോട്ടോഗ്രഫര്‍ എന്ന ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മലയാള സിനിമയില്‍ നിന്നു മുങ്ങിയതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജന്‍ തിരിച്ചുവരികയാണ്- യുവതാരങ്ങളെ നായകരാക്കി സംവിധാനം ചെയ്യുന്ന റോസ് ഗിറ്റാറുമായി.

വര്‍ണചിത്ര ബിഗ്‌സ് സ്‌ക്രീന്‍, കളര്‍ പെന്‍സില്‍ഫിലിംസ് എന്നിവ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ മനു, റിച്ചാര്‍ഡ്, ആത്മീയ എന്നിവരാണ് താരങ്ങളാകുന്നത്. ഡിസംബറില്‍ 21 ദിവസങ്ങളില്‍ നടക്കുന്ന കഥയാണ് വ്യത്യസ്തമായി രഞ്ജന്‍ പറയാന്‍ പോകുന്നത്. സംഗീതത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് രഞ്ജനും ഷഹബാസ് അമനും ചേര്‍ന്നാണ്. ഷഹബാസ് ആണ് സംഗീതമൊരുക്കുന്നതും.

നായകനായ റിച്ചാര്‍ഡ് പുതുമുഖമാണ്. ഫ്രൈഡേ എന്ന ചിത്രത്തില്‍ വ്യത്യസ്ത വേഷം ചെയ്ത നടനാണ് മനു. ആത്മീയ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജന്റെ സഹോദരന്‍ പ്രജോഷ് ആണ് നിര്‍മാതാവ്. ജോയ് മാത്യു, ജഗദീഷ്, താരാ കല്യാണ്‍, രജത് മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്തമാക്കാന്‍ കഴിഞ്ഞ തിരക്കഥാകൃത്തായിരുന്നു രഞജ്ന്‍. ദിലീപിന് മലയാള സിനിമയില്‍ പുതിയ താരപരിവേഷം നല്‍കിയ ചിത്രമായിരുന്നു മീശ മാധവന്‍. നാട്ടിന്‍പുറത്തുകാരനായ കള്ളന്റെ വ്യത്യസ്തമായ കഥയാണ് ഇതിലൂടെ പറഞ്ഞത്. മക്കള്‍ ഉപേക്ഷിക്കുന്ന അമ്മയെയും അവരെ സ്‌നേഹിക്കുന്ന നല്ലവനായ യുവാവുമായുള്ള ബന്ധമായിരുന്നു മനസ്സിനക്കരെ. വളര്‍ത്തുപുത്രിയും അമ്മയും തമ്മിലുള്ള ബന്ധമായിരുന്നു അച്ചുവിന്റെ അമ്മ.

മോഹന്‍ലാലിനെ നായകനാക്കി താപ്പാന എന്ന പേരില്‍ രഞ്ജന്‍ സംവിധാനം ചെയ്യിരുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നരന്‍. അതിനു ശേഷമാണ് ഫോട്ടോഗ്രഫര്‍ ഒരുക്കിയത്. മുത്തങ്ങ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന ആദിവാസി വേട്ടയായിരുന്നു പ്രമേയം. ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രം പക്ഷേ വന്‍ പരാജയമായിപ്പോയി. അതോടെ രഞ്ജന്‍ തന്റെ തട്ടകമായ പരസ്യ നിര്‍മാണത്തിലേക്കു തിരിച്ചുപോയി. നല്ലൊരു ഒരുക്കം നടത്തിയാണ് യുവതാരനിരയുമായി രഞ്ജന്‍വരുന്നത്. ഇക്കുറി കൈ പൊള്ളില്ലെന്നു പ്രതീക്ഷിക്കാം.

English summary
Scenarist turned director Ranjan Pramod's new film is titled 'Rose Guitarinaal'. Manu who made his debut through 'Tournament' is the hero in this movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam