»   » എന്‍ട്രിയിലും രഞ്ജിനിക്ക് 'മലയാലം' വില്ലനായി

എന്‍ട്രിയിലും രഞ്ജിനിക്ക് 'മലയാലം' വില്ലനായി

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
മിനിസ്ക്രീനില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി പിഴച്ചു പോയി. രഞ്ജിനി നായികയായ എന്‍ട്രി എന്ന ചിത്രം ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ടു. നിലവാരം കുറഞ്ഞ നാലാം ചിത്രമായിരുന്ന എന്‍ട്രിയില്‍ രഞ്ജിനിക്കും കയ്യടിന നേടാന്‍ സാധിച്ചില്ല.

രാജേഷ് അമനക്കര സംവിധാനം ചെയ്ത എന്‍ട്രിയില്‍ രഞ്ജിനി അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എസിപിയുടെ റോളില്‍ രഞ്ജിനി പിഴച്ചില്ലെങ്കിലും സംഭാഷണമാണ് കല്ലുകടിയാകുന്നത്. മുന്‍പ് പൊലീസ് വേഷം ചെയ്തിരുന്ന വാണീ വിശ്വനാഥിനും ശബ്ദം തന്നെയായിരുന്നു ദോഷമായി ഭവിച്ചത്. പൊലീസ് ഓഫിസറാണെങ്കിലും പെണ്ണിനു ചേര്‍ന്ന ശബ്ദമല്ലെങ്കില്‍ തിയറ്ററില്‍ കൂവലാണുയരുക. അതുതന്നെയാണ് എന്‍ട്രിയിലും സംഭവിച്ചത്.

പുനര്‍ജനി, അമ്മത്തൊട്ടില്‍ എന്നീ കലാമൂല്യമുള്ള ചിത്രമൊരുക്കിയ സംവിധായകനാണ് രാജേഷ് അമനക്കര. എന്നാല്‍ ആക്ഷന്‍ ചിത്രത്തിലേക്കു രാജേഷിന്റെ ചുവടുമാറ്റവും പിഴച്ചു. രഞ്ജിനി ഹരിദാസ് നായികയാകുന്ന ആദ്യചിത്രമെന്ന നിലയിലാണ് എന്‍ട്രിക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടിയത്. പക്ഷേ അതു മുതലാക്കാന്‍ സംവിധായകനു സാധിച്ചില്ല.

ബാബുരാജ്‌, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. എസിപി ഋഷികേശ് ആയിട്ടാണ് ബാബുരാജ് അഭിനയിക്കുന്നത്. ഋഷികേശിന്റെ ഭാര്യയാണ് ശ്രേയ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രഫഷണല്‍ ഈഗോയൊക്കെ തിയറ്റില്‍ നല്ല കൂവലുണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. ബൈക്ക് മോഷണസംഘത്തിലെ തലവനായിട്ടാണ് ഭഗത് അഭിനയിക്കുന്നത്. അഞ്ചംഗ സംഘത്തില്‍ ഭഗതിനു മാത്രമേ അല്‍പമെങ്കിലും അഭിനയിക്കാന്‍ അറിയുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ശരാശരിയിലും താഴെയാണ് പ്രകടനം നടത്തുന്നത്.

തിരക്കഥയുടെയും കാസ്റ്റിങ്ങിന്റെയും പോരായ്മയാണ് എന്‍ട്രിയുടെ എന്‍ട്രി മോശമാകാന്‍ കാരണം. മിനി സ്‌ക്രീനിലെ മംഗ്ലീഷും കൂവി വിളികൊണ്ടൊന്നും സിനിമ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജിനിക്കു ബോധ്യമായ സ്ഥിതിക്ക് ഇനിയും ഇത്തരം സാഹസത്തിനു മുതിരില്ലെന്നു പ്രതീക്ഷിക്കാം.

English summary
The popular anchor of the TV show Idea Star Singer, Ranjini Haridas' entry to malayalam movie not grabbed much attention

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam