»   » സോളാര്‍ കേസ് സിനിമയാക്കുന്നില്ല: രണ്‍ജി പണിക്കര്‍

സോളാര്‍ കേസ് സിനിമയാക്കുന്നില്ല: രണ്‍ജി പണിക്കര്‍

Posted By:
Subscribe to Filmibeat Malayalam
Ranji Panikar
മിനി സ്‌ക്രീനിനോട് തല്‍ക്കാലത്തേയ്ക്ക് വിടപറഞ്ഞ സുരേഷ് ഗോപി വീണ്ടും സിനിമകളില്‍ മുഴുകുകയാണ്. സുരേഷ് ഗോപിയുടെ സലാം കാശ്മീര്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇതിനിടെ സുരേഷ് ഗോപി വീണ്ടും പോലീസാകുന്നുവെന്നും രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിഷയം ഇപ്പോള്‍ കേരളരാഷ്ട്രീയത്തെ കലക്കിമറിയ്ക്കുന്ന സോളാര്‍ കേസാണെന്നും റിപ്പോര്‍ട്ടു വന്നു.

എന്നാല്‍ രണ്‍ജി പണിക്കാര്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ്. സോളാര്‍ സിനിമയാക്കാന്‍ തനിയ്ക്ക് പദ്ധതികളൊന്നുമില്ലെന്നാണ് രണ്‍ജി പറയുന്നത്. എന്നാല്‍പുതിയൊരു ചിത്രമൊരുക്കാന്‍ താന്‍ പദ്ധതിയിടുന്നുണ്ടെന്ന് രണ്‍ജി വ്യക്തമാക്കി.

ഞാന്‍ പുതിയൊരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അതൊരിക്കലും സോളാര്‍ കേസിനെ അടിസ്ഥാനമാക്കിയല്ല. പുതിയ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്, അധികം വൈകാതെ ചിത്രീകരണം തുടങ്ങും-രണ്‍ജി പറയുന്നു.

മിനിസ്‌ക്രീനില്‍ നിന്നും തിരികെ ബിഗ് സ്‌ക്രീനിലേയ്‌ക്കെത്തുന്ന സുരേഷ് ഗോപി രണ്‍ജി പണിക്കരെ വിളിച്ചെന്നും സോളാര്‍ കേസ് സിനിമായാക്കാന്‍ ആവശ്യപ്പെട്ടുവെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വന്നത്. എന്തായാലും രണ്‍ജി കാര്യം വ്യക്തമാക്കിയതോടെ സോളാര്‍ വിഷയം സിനിമയാകുമെന്ന പ്രചാരണത്തിന് അവസാനമായെന്ന് കരുതാം.

English summary
Director Ranji Panikar said that he is not doing film based on solar scam starring Suresh Gopi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam