»   » അച്ചന്മാരുടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അമ്മ; വാര്‍ഷിക യോഗത്തിനെതിരെ രഞ്ജിനിയും

അച്ചന്മാരുടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അമ്മ; വാര്‍ഷിക യോഗത്തിനെതിരെ രഞ്ജിനിയും

Posted By: Rohini
Subscribe to Filmibeat Malayalam

ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് അലസമായ പിന്തുണ നല്‍കിയ അമ്മയുടെ വാര്‍ഷിക യോഗത്തിനെതിരെ നടി രഞ്ജിനിയും രംഗത്ത്. അമ്മ അച്ഛന്മാരുടെ സംഘടനയാണെന്ന് രഞ്ജിനി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം.

മലയാള സിനിമയിലെ നായികമാര്‍ക്ക് ഏറ്റവും മോശമായ കാലമാണിതെന്നാണ് രഞ്ജിനി പറയുന്നത്. നമ്മുടെ കൂട്ടത്തിലെ ഒരു നായികയ്ക്ക് ഇത്രയും ക്രൂരമായ അനുഭവമുണ്ടായിട്ടും പ്രതി പിടിയിലാവാന്‍ കാത്തിരിയ്ക്കുകയാണ് നമ്മള്‍. സിനിമാ ലോകത്ത് ഇന്ന് നടക്കുന്നതോര്‍ത്ത് ലജ്ജ തോന്നുന്നു എന്ന് രഞ്ജിനി പറയുന്നു.

amma-ranjini

സ്ത്രീ അവകാശങ്ങളെവിടെ? തൊഴില്‍ സ്ഥലത്തെ അവഹേളനങ്ങള്‍ക്കുംം ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരായ നിയമങ്ങളെവിടെ??. എല്ലാ ജോലിസ്ഥലത്തും ക്ഷേമത്തിനായി ഒരു എച്ച് ആര്‍ വിഭാഗമുണ്ടാവും. എന്നാല്‍ സിനിമാ മേഖലയില്‍ മാത്രം അതില്ല. വിശേഷിച്ചും മലയാള സിനിമാ ലോകത്ത്.

28ാം തീയ്യതി എന്താണ് നാം കണ്ടത്? 'അമ്മ'യില്‍ പ്രധാന പദവികളിലെല്ലാമുള്ളത് 'അച്ഛന്മാരാ'ണ്. ആ 'അച്ചന്മാരു'ടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു 'അമ്മ'യെയും അവിടെ കണ്ടു. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ' അമ്മ' എന്ന പേരിന്റെ നീതീകരണം എന്താണ്? മറ്റ് സിനിമാ മേഖലകളില്‍ ഇതിലും സ്ത്രീപുരുഷ സമത്വമുണ്ട്- എന്നൊക്കെയാണ് രഞ്ജിനി തന്റെ ഫേസ്ബക്ക് കുറിപ്പില്‍ പറയുന്നത്. മുഴുനായി വായിക്കൂ..

English summary
Ranjini against AMMA's stand on actor abducted case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam