»   » രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം

രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
കൊച്ചി: വിമാനത്താവളത്തില്‍ വെച്ച് രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം. ചാനല്‍പ്പരിപാടി കണ്ട ദേഷ്യം കൊണ്ടൊന്നുമല്ല, വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചതിനാണ് രഞ്ജിനിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കയ്യേറ്റ ശ്രമം നടത്തിയ പൊന്‍കുന്നം സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ രഞ്ജിനി എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയപ്പോഴാണ് സംഭവം. ക്യൂവില്‍ നില്‍ക്കുകയായിരുന്ന ബിനോയിയുടെ മുന്നില്‍ രഞ്ജിനി കേറിനിന്നു. താരമാണെങ്കിലും ക്യൂ തെറ്റിച്ചാല്‍ ആളുകള്‍ വെറുതെ നില്‍ക്കുമോ. മന്ത്രിമാരെ പോലും ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ വിടാത്ത കാലമാണ്. ബിനോയിയും രഞ്ജിനിയും ഇതുംപറഞ്ഞ് ഉടക്കായി.

ദേഷ്യത്തിന് പേരുകേട്ടയാളാണ് രഞ്ജിനി ഹരിദാസ്. പണ്ടൊരിക്കല്‍ ചാനലില്‍ പരിപാടിക്ക് വന്ന ജഗതി കളിയാക്കിയതില്‍ ദേഷ്യം വന്ന് മിസ്റ്റര്‍ മൂണ്‍ എന്ന് വിളിച്ച് ജഗതിയെ അസാരം പറഞ്ഞ പാരമ്പര്യമുളളയാളാണ്. കൂടെയുണ്ടായിരുന്ന രണ്ടുപേരെക്കൂടി ക്യൂവിന്റെ മുന്നിലേക്ക് വലിച്ചുകയറ്റിയാണ് രഞ്ജിനി പ്രതികരിച്ചത്. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം കയ്യേറ്റശ്രമം വരെ നീണ്ടു.

പോലീസിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് രഞ്ജിനി പരാതിപ്പെട്ടു. ഉടനെ പോലീസെത്തി ബിനോയിയെ അറസ്റ്റും ചെയ്തു. ഭാര്യയും മക്കളുമൊപ്പം അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു ബിനോയി. വിമാനത്താവളത്തിനകത്തെ ക്യാമറ പരിശോധിച്ച് കാര്യം മനസ്സിലാക്കാനിരിക്കുകയാണ് പോലീസ്. എന്തായാലും ബിനോയിയെ സ്‌റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തില്‍ വിട്ടു.

English summary
Police arrested a man who allegedly tried to slap Ranjini Haridas in airport.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam