»   » സദാചാരപ്പൊലീസിനെതിരെ രഞ്ജിനി ഹരിദാസ്

സദാചാരപ്പൊലീസിനെതിരെ രഞ്ജിനി ഹരിദാസ്

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
മിനി സ്‌ക്രീനിലെ വെടിക്കെട്ട് പെര്‍ഫോമന്‍സ് മാത്രമല്ല, ചങ്കൂറ്റത്തോടെ സ്വന്തം അഭിപ്രായം വിളിച്ചുപറയാനും മടിയില്ലെന്ന് മുമ്പേ തെളിയിച്ച താരമാണ് രഞ്ജിനി ഹരിദാസ്. തനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരെയും ഭയക്കാതെ വിളിച്ചുപറയാറുള്ള രഞ്ജിനി നാട്ടിലെ സദാചാരപ്പൊലീസിനെതിരെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇടുങ്ങിയ ചിന്താഗതിക്കാരായ ആണുങ്ങളാണ് സദാചാരപ്പൊലീസുകാരായി മാറുന്നതെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നത് ഇക്കൂട്ടരാണെന്നും രഞ്ജിനി തുറന്നടിയ്ക്കുന്നു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി സദാചാരപ്പൊലീസിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചത്.

നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പൊലീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയാണ് അഭിമുഖത്തിലൂടെ രഞ്ജിനി നല്‍കിയത്. സ്വന്തമായി ആലോചിയ്ക്കാനും തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിവുള്ളവരാണ് ഇന്നത്തെ നമ്മുടെ സ്ത്രീകള്‍.
സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനം സൃഷ്ടിയ്ക്കുമന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. തലതിരഞ്ഞ ചില പുരുഷന്മാരാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.

പുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങള്‍ക്ക് പകരം സാരി ധരിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന ധാരണ ശരിയില്ല. അങ്ങനെയാണെങ്കില്‍ സാരിയാണ് സ്ത്രീ വസ്ത്രങ്ങളില്‍ ഏറ്റവും പ്രകോപനപരമെന്നും രഞ്ജിനി പറയുന്നു.

English summary
Ranjini Hardias, the most popular television anchor in Malayalam, feels that moral policing stems from the narrow male attitude that they have the right and responsibility to safeguard the women around,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam