»   » സിനിമാക്കാര്‍ വെറുതേ സമയം കളയുന്നു: രഞ്ജിനി

സിനിമാക്കാര്‍ വെറുതേ സമയം കളയുന്നു: രഞ്ജിനി

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
എന്‍ട്രിയിലൂടെ തന്റെ ബിഗ്‌സ്‌ക്രീന്‍ എന്‍ട്രി ഗംഭീരമാക്കാനൊരുങ്ങുകയാണ് രഞ്ജിനി ഹരിദാസ്. ഒരു പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിനി വേഷമിടുന്നത്.

എന്തായാലും മിനിസ്‌ക്രീനിലേതു പോലെ അത്ര എളുപ്പമല്ല ബിഗ്‌സ്‌ക്രീനിലെ അഭിനയമെന്ന് രഞ്ജിനി പറയുന്നു. സിനിമാക്കാര്‍ വെറുതേ സമയം വേസ്റ്റാക്കുകയാണെന്നാണ് താരത്തിന്റെ അഭിപ്രായം. രണ്ടു ഷോട്ടുകള്‍ക്കിടയില്‍ ഒത്തിരി സമയം വെറുതേ പോകും.

ലൊക്കേഷന്‍ ഷിഫ്‌റ്റൊക്കെയാകുമ്പോഴാണ് കൂടുതല്‍ സമയം പോകുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ മേയ്ക്കപ്പോടെ കാത്തിരിക്കുന്നത് വല്ലാത്ത പൊല്ലാപ്പാണെന്നും രഞ്ജിനി അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

പലപ്പോഴും നല്ല വെയിലത്താവും ഷൂട്ടിങ്. ഒരു ഷോട്ടു കഴിയുമ്പോഴേയ്ക്കും താന്‍ തണലത്തേയ്‌ക്കോടുമെന്നും മിനിസ്‌ക്രീന്‍ താരം പറയുന്നു.

സിനിമയിലെ തന്റെ കഥാപാത്രത്തിന് സ്വയം ശബ്ദം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടി. ഉച്ചാരണത്തിനെതിരെ വിമര്‍ശനമുയര്‍ന്നാല്‍? അതൊന്നും പ്രശ്‌നമേയല്ലെന്ന് രഞ്ജിനി പറയുന്നു. ഇത്രയും കാലം അതെ കുറിച്ച് ആശങ്കപ്പെട്ടിട്ടില്ല. പിന്നെയാണോ ഇപ്പോള്‍-ഇതാണ് രഞ്ജിനിയുടെ നിലപാട്.

English summary
Television star Ranjini Haridas playing an important role in the upcoming movie Entry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam