»   » സെക്‌സി വേഷവുമായി രഞ്ജിനി ഹരിദാസ്

സെക്‌സി വേഷവുമായി രഞ്ജിനി ഹരിദാസ്

Posted By:
Subscribe to Filmibeat Malayalam
 Ranjini Haridas
എന്‍ട്രി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്കുള്ള വരവ് അറിയിച്ച രഞ്ജിനി ഹരിദാസ് ബിഗ് സ്‌ക്രീനില്‍ വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ്. രൂപേഷ് പോളിന്റെ വാട്ട് ദ എഫ് എന്ന ചിത്രത്തിലാണ് രഞ്ജിനി പുതിയ ഗെറ്റപ്പില്‍ എത്തുന്നത്.

മുന്ന് കഥകളുടെ കോമ്പിനേഷനാണ് ഈ ചിത്രം. പക, തട്ടിക്കൊണ്ടു പോകല്‍, സുഹൃദ് ബന്ധം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു ഉറ്റ സുഹൃത്തുക്കള്‍ക്കിടയിലേക്ക് കടന്നു വരുന്ന കഥാപാത്രമാണ് രഞ്ജിനി ഹരിദാസിന്റേത്. രഞ്ജിനി എത്തുന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വികെ പ്രകാശ് ഒരുക്കിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ചില രംഗങ്ങളും ഹെലിക്യാം ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

ടിനി ടോം, കലാഭവന്‍ മണി, സായ്കുമാര്‍, നന്ദു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ രാജേഷ് ആമന്‍കര സംവിധാനം ചെയ്യുന്ന എന്‍ട്രിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമായിരുന്നു രഞ്ജിനിയ്ക്ക്. ബാബുരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നണ്ട്. ഭഗത് മാനുവലും സിജ റോസയുമാണ് മറ്റു പ്രധാനതാരങ്ങള്‍.

English summary
Director Rupesh Paul's next, which will be shot entirely on a helicam, will also see the popular anchor in a sexy avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam