»   » ഒറ്റ ഒരുത്തിയും ശരിയല്ല ; രഞ്ജിനി വീണ്ടും

ഒറ്റ ഒരുത്തിയും ശരിയല്ല ; രഞ്ജിനി വീണ്ടും

Posted By: Staff
Subscribe to Filmibeat Malayalam
Renjini Haridas
നമ്മുടെ വിനോദമേഖലയുടെ ഒരു 'അസെറ്റ്' ആണ് അവതാരകയായെത്തി ഇപ്പോള്‍ നടിയെന്ന പേരുകൂടി സ്വന്തമാക്കിയിരിക്കുന്ന രഞ്ജിനി ഹരിദാസ്. സ്വതസിദ്ധമായ ശൈലിയും സ്വന്തമായ നിലപാടുകളുമാണ് രഞ്ജിനിയെ വ്യത്യസ്തയും അതേസമയം സ്വീകാര്യയുമാക്കുന്നത്.

ടിവി ഷോകള്‍ക്കെന്നപോലെതന്നെ അവാര്‍ഡ് ദാനം പോലുള്ള പൊതുചടങ്ങുകള്‍ക്കും രഞ്ജിനി അവിഭാജ്യ ഘടകമായി മാറുകയാണ്. അവതാരകയുടെ തിരക്കിനിടയിലും രഞ്ജിനി അഭിനയിക്കാന്‍ സമയം കണ്ടെത്തുകയാണ്. ആദ്യ ചിത്രമായ എന്‍ട്രി വേണ്ടത്ര ശ്രദ്ധനേടിയില്ലെങ്കിലും രഞ്ജിനിയ്ക്ക് അവസരങ്ങള്‍ക്ക് കുറവേതുമില്ല.

പുതിയൊരു ചിത്രത്തില്‍ക്കൂടി രഞ്ജിനി വേഷമിടുകയാണ്. ഒറ്റ ഒരുത്തിയും ശരിയല്ലെന്ന് പേരിട്ടിരിക്കുന്ന ചിത്രം പെണ്‍കുട്ടികളാല്‍ കബളിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്.

വളരെ വ്യത്യസ്തമായ കഥയും കഥാപാത്രവുമാണ് ഈ ചിത്രത്തിലേതെന്നും കഥാപാത്രത്തെ ഏറെ ഇഷ്ടമായെന്നും രഞ്ജിനി പറയുന്നു. തന്റെ സ്വഭാവത്തോട് ചിത്രത്തിന്റെ പേരിനെ ചേര്‍ത്ത് വായിച്ച് സ്വയം ചിരിക്കുകയും ചെയ്യുന്നു രഞ്ജിനി.

ശ്യാമാണ് ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിനിയ്‌ക്കൊപ്പം പ്രവീണ്‍ അനിദിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്ത്രീകളെ വെറുക്കുന്ന മാത്യുവെന്ന ടാക്‌സിഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. മാത്യുവിന് സ്ത്രീകളോട് വെറുപ്പുണ്ടാകാനുള്ള കാരണം എന്തെന്ന് അന്വേഷിക്കുകയാണ് ചിത്രം. ഗിരീഷ് പരമേശ്വര്‍, മരിയ ജോര്‍ജ്ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ സുന്ദരി നീയും സുന്ദരന്‍ ഞാനും എന്ന റിയാലിറ്റിഷോയിലെ ജഡ്ജാണ് രഞ്ജിനി. ഒപ്പം അമൃത ടിവിയിലെ വനിതാരത്‌നം എന്ന റിയാലിറ്റിഷോയുടെ അവതാരകയുമാണ്.

English summary
The leading anchor of Malayalam Renjini Haridas is doing her second film ‘Otta Oruthiyum Shariyalla’. Renjini’s first film was ‘Entry’. But it can’t create big movements in box office. As like the name of the film ’Otta Oruthiyum Shariyalla.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam