»   »  അവയവദാനത്തിന് രഞ്ജിനി

അവയവദാനത്തിന് രഞ്ജിനി

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ കൂട്ടത്തില്‍ ഏറെ വ്യത്യസ്തയാണ് രഞ്ജിനി ഹരിദാസ്. അവതാരകയായെത്തി പ്രേക്ഷകരെ കയ്യിലെടുത്ത് ഇപ്പോള്‍ നടിയെന്ന നിലയിലും രഞ്ജിനി ഭാഗ്യ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് അഭിപ്രായം തുറന്നുപറയുന്നകാര്യത്തിലും രഞ്ജിനി മറ്റാരേക്കാളും ധൈര്യം കാണിയ്ക്കാറുണ്ട്.

ആരെയെങ്കിലും സുഖിപ്പിച്ച് എന്തെങ്കിലും പറഞ്ഞ് വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പലപ്പോഴും നേരിട്ടും അല്ലാതെയും രഞ്ജിനി പറഞ്ഞിട്ടുണ്ട്. ഈ നിലപാടുകള്‍ പലപ്പോഴും രഞ്ജിനിയെ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നുള്ളതും സത്യമാണ്.

ഇപ്പോഴിതാ വിവാദങ്ങളൊന്നുമല്ലാതെ മാതൃകാപരമായ ഒരു കാര്യത്തിലും രഞ്ജിനി സ്വന്തം സ്റ്റൈല്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് നടന്ന ഒരു ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് അവയവദാനത്തിന്റെ കാര്യത്തില്‍ താന്‍ തീരുമാനമെടുത്തുകഴിഞ്ഞുവെന്ന് രഞ്ജിനി അറിയിച്ചത്.

പലകാര്യത്തിലും പലരും രഞ്ജിനിയെ കുറ്റം പറയാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആര്‍ക്കും താരത്തെ മാതൃകയാക്കാമെന്ന കാര്യത്തില്‍ സംശയമില്ല. രഞ്ജിനിയ്‌ക്കൊപ്പം സംവിധായകന്‍ സിദ്ധിയ്ക്കും അവയവദാനപ്രതിജ്ഞയെടുത്തിട്ടുണ്ട്.

English summary
Ranjini Haridas is never out of news, and this time it is for a good cause.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam