»   » രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

Posted By:
Subscribe to Filmibeat Malayalam

രഞ്ജിനി ഹരിദാസിന് ലഭിച്ച പ്രശസ്തിയും മാധ്യമശ്രദ്ധയും മറ്റേതെങ്കിലുമൊരു അവതാരകയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാന്‍ രഞ്ജിനി കാണിയ്ക്കുന്ന ധൈര്യം തന്നെയാണ് അവരെ താരമാക്കിയത്. ഇതേ സ്വഭാവം രഞ്ജിനിയെ പല പ്രശ്‌നങ്ങളിലും കൊണ്ടുചെന്ന് ചാടിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവതാരകയെന്ന സ്ഥിരം വേഷത്തില്‍ നിന്നും മാറി പരിപാടികളില്‍ വിധികര്‍ത്താവായും സിനിമയില്‍ നായികയായുമെല്ലാം പല റോളില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് രഞ്ജിനി. ആദ്യ ചിത്രമായ എന്‍ട്രി പ്രതീക്ഷിച്ചത്ര വിജയം കാണുകയോ രഞ്ജിനിയുടെ അഭിനയം ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല.

രണ്ടാമതായി എത്താന്‍ പോകുന്ന രഞ്ജിനിച്ചിത്രമാണ് ഒറ്റ ഒരുത്തിയും ശരിയല്ല. പെണ്‍കുട്ടികളാല്‍ കബളിപ്പിക്കപ്പെടുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്.

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

ശ്യാം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഒറ്റയൊരുത്തിയും ശരിയല്ല എന്ന ചിത്രം പുതുതലമുറിയിലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. രഞ്ജിനിയാണ് നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

കുറേയേറെ സ്ത്രീ കഥകള്‍ ഇനി പുരുഷ കഥ എന്ന ടാഗ് ലൈനുമായിട്ടാണ് ഒറ്റ ഒരുത്തിയും ശരിയല്ല എത്തുന്നത്. സ്ത്രീകളാല്‍ കബളിപ്പിക്കപ്പെടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

രഞ്ജിനിയെക്കൂടാതെട പ്രവീണ്‍, അനിദില്‍, ബേബി മരിയ, ഗിരീഷ് പരമേശ്വര്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

അരുണ്‍ തോമസാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. അമിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഷ്ണു വിജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

നീകൊഞാചാ എന്ന ചിത്രം കണ്ടവരാരും പ്രവീണിനെ മറക്കാനിടയില്ല. നിരാശകാമുകന്റെ വേഷത്തില്‍ അഭിനയിച്ചു തകര്‍ത്ത അതേ പ്രവീണ്‍ തന്നെയാണ് ഈ ചിത്രത്തില്‍ സ്ത്രീകളാല്‍ കബളിപ്പിക്കപ്പെടുന്ന യുവാവായി അഭിനയിക്കുന്നത്.

രഞ്ജിനിയുടെ ഒറ്റ ഒരുത്തിയും ശരിയല്ല

ഒരു റോഡ് മൂവിയാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിലെ നായകന്‍ ഒരു ടാക്‌സി ഡ്രൈവറാണ്. യാത്രക്കിടയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം ഉണ്ടാകുന്നത്.

English summary
Otta Oruthiyum Sariyalla is Malayalam film, directed by Arricck Joe. Starring Ranjani Haridas and Praveen Anidil in lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam