»   »  മമ്മൂട്ടിയും രഞ്ജിത്തും മലബാറിലേക്ക്

മമ്മൂട്ടിയും രഞ്ജിത്തും മലബാറിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mamootty-Ranjith
കാത്തിരിപ്പു തീരുന്നു.... പ്രാഞ്ചിയേട്ടന് ശേഷം എന്തെന്ന് ചോദ്യത്തിന് ഉത്തരമാവുകയാണ്. മമ്മൂട്ടിയും രഞ്ജിത്തും ചേര്‍ന്ന് ഇനി പ്രേക്ഷകന് സമ്മാനിയ്ക്കുന്നത് മലബാറാണ്.


മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റ് ജൂണ്‍ മധ്യത്തോടെ തിയറ്ററുകളിലെത്തിച്ച ശേഷമാവും മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ തന്നെയാണെന്നും അതല്ല ഉറുമി ഫെയിം ശങ്കര്‍ രാമകൃഷ്ണനാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാനകഥാമാകുനനുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറുടെ റോളിലാണ് മമ്മൂട്ടി. തിരക്കഥയ്ക്ക് ശേഷം അനൂപ് മേനോന്‍ അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രം കൂടിയാണ് മലബാര്‍. തിരക്കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി മറ്റു പ്രൊജക്ടുകളെല്ലാം മാറ്റിവച്ചാണ് മലബാറിന് പച്ചക്കൊടി കാട്ടിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമല, ജോണി ആന്റണിയുടെ താപ്പാന എന്നീ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും മമ്മൂട്ടി രഞ്ജിത്ത് ചിത്രത്തിന്റെ ലൊക്കേഷനിലെത്തുക. മലബാറിന് ശേഷം ലാല്‍ജോസിന്റെ ഇമ്മാനുവല്‍ തുടങ്ങാനാണ് മമ്മൂട്ടിയുടെ തീരുമാനം.

English summary
Reports claim that this new Mammootty- Ranjith film has been titled ‘Malabar’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam