»   » ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ പുതിയ സിനിമ 'ഞാന്‍ മേരിക്കുട്ടി, പോസ്റ്റര്‍ പുറത്ത് വിട്ടു!

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ പുതിയ സിനിമ 'ഞാന്‍ മേരിക്കുട്ടി, പോസ്റ്റര്‍ പുറത്ത് വിട്ടു!

Posted By:
Subscribe to Filmibeat Malayalam
രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും വരുന്നു | filmibeat Malayalam

തിരക്കഥകൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഒന്‍പത് സിനിമകളാണ് ഇതുവരെ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ നാല് സിനിമകളിലെ നായകന്‍ ജയസൂര്യയായിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

ഇനി രമേഷ് പിഷാരടിയുടെ ബ്രില്ല്യണ്‍സ് കാണാം, പഞ്ചവര്‍ണതത്തയുടെ ചിത്രീകരണം തുടങ്ങി, വിശേഷങ്ങളിങ്ങനെ...

പുതിയതായി രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലും നായകന്‍ ജയസൂര്യയാണ്. ഞാന്‍ മേരിക്കുട്ടി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 'ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി' എന്നാണ് ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ച് രഞ്ജിത്ത് പറയുന്നത്.

ഞാന്‍ മേരിക്കുട്ടി

സംവിധയാകന്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഞാന്‍ മേരിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയസൂര്യയുമുണ്ടെന്നുള്ള കാര്യം സംവിധായകന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്.

രഞ്ജിത് പറയുന്നതിങ്ങനെ..

'ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി' എന്നാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ പോസ്്റ്ററടക്കം പങ്കുവെച്ച് കൊണ്ട് രഞ്ജിത്ത് പറയുന്നത്. പുണ്യാളന്‍ സിനിമാസ് റിലീസെന്നും രഞ്ജിത്ത് പറയുന്നു.

പോസ്റ്ററിലുള്ള വ്യത്യസ്തത


ഒരു മേരിക്കുട്ടിയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പോസ്റ്ററില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രത്യേകത ഒളിഞ്ഞ് കിടപ്പുണ്ട്. പച്ച ടൗവ്വലില്‍ ഒരു സാനിറ്ററി നാപ്കിന്‍, അതിന് മുകളിലാണ് സിനിമയുടെ പേര് എഴുതിയിരിക്കുന്നത്.

കൂട്ടുകെട്ടിലെ സിനിമ


ജയസൂര്യ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇതാവാം കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. എന്തായാലും ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ

2013 ല്‍ പുറത്തിറങ്ങിയ പൂണ്യാളന്‍ അഗര്‍ബത്തീസിലൂടെയായിരുന്നു രഞ്ജിത്തും ജയസൂര്യയും ആദ്യമായി ഒന്നിച്ചത്. ശേഷം സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പൂണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗവും ചെയ്തിരുന്നു.

വിതരണ കമ്പനിയും

കഴിഞ്ഞ വര്‍ഷം ജയസൂര്യയ്‌ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു. പുണ്യാളന്‍ സിനിമാസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ആദ്യം പുറത്തിറക്കിയ സിനിമ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു.

English summary
Ranjith Sankar announces his next movie with Jayasurya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X