»   » തന്റെ തിരക്കഥയില്‍ ഗോവിന്ദ് പത്മസൂര്യ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു എന്ന് രഞ്ജിത്ത് ശങ്കര്‍

തന്റെ തിരക്കഥയില്‍ ഗോവിന്ദ് പത്മസൂര്യ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു എന്ന് രഞ്ജിത്ത് ശങ്കര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് പത്മസൂര്യ ഇപ്പോള്‍ സിനിമയിലാണ് പൂര്‍ണമായും ശ്രദ്ധിയ്ക്കുന്നത്. സുസു സുധി വാത്മീകത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി ജിപിയും എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം രഞ്ജിത്ത് ജിപിയുടെ കഴിവിനെ പ്രശംസിയ്ക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ നടനെ പ്രശംസിച്ചത്. ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയെന്നും നടന് നല്ല തിരക്കഥാ സെന്‍സ് ഉണ്ടെന്നും സംവിധായകന്‍ പറയുന്നു.


 ranjith-sankar-gp

ഷിബു മജീദ് എന്ന കഥാപാത്രമായിട്ടാണ് ജിപി ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന് വേണ്ടി ഒത്തിരി തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു. അത് മനസ്സിലാക്കിയ നടന്‍ ഗിറ്റാറും സുംഭയുമൊക്കെ പഠിച്ചു എന്ന് സംവിധായകന്‍ പറഞ്ഞു. തീര്‍ച്ചയായും കഥാപാത്രം ജിപിയ്ക്ക് ബ്രേക്ക് നല്‍കും എന്നാണ് രഞ്ജിത്ത് പറയുന്നത്.


നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...


ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ ജിപിയ്‌ക്കൊപ്പം മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അജു വര്‍ഗ്ഗീസും ഷറഫദ്ദീനും എത്തുന്നു. നേരത്തെ രഞ്ജിത്തിന്റെ വര്‍ഷം എന്ന ചിത്രത്തിലും ഒരു ചെറിയ കഥാപാത്രത്തെ അവതരപ്പിച്ചുകൊണ്ട് ജിപി എത്തിയിരുന്നു.


English summary
After a successful stint as a television host, Govind Padmasoorya is all set to get back to films. As the first step, the actor would be seen in an important role in Ranjith Sankar's upcoming venture Pretham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam