»   » രഞ്ജിത്ത്-മോഹന്‍ലാല്‍-ജോഷി ടീം ഒന്നിക്കുന്നു

രഞ്ജിത്ത്-മോഹന്‍ലാല്‍-ജോഷി ടീം ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjith-Mohanlal
സ്പിരിറ്റിന്റെ ഹാങ്ഓവര്‍ വിട്ടുമാറുംമുമ്പെ രഞ്ജിത്ത്-മോഹന്‍ലാല്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ഹൃസ്വചിത്രത്തിന്റെ തിരക്കഥയാണ് രഞ്ജിത്ത് രചിയ്ക്കുന്നത്. അഞ്ച് ചെറുസിനിമകളടങ്ങുന്ന (ആന്തോളജി) ഡി കമ്പനിയ്ക്ക് വേണ്ടി തിരക്കഥ രചിയ്ക്കാനാണ് രഞ്ജിത്ത് സമ്മതം മൂളിയിരിക്കുന്നത്.

ദേവാസുരം, നരസിംഹം, ആറാംതമ്പുരാന്‍ എന്നിങ്ങനെ മോഹന്‍ലാലിന്റെ കരിയറിലെ എണ്ണംപറയാവുന്ന ആക്ഷന്‍ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് രഞ്ജിത്ത്. എന്നാല്‍ ആക്ഷന്‍ ഉപേക്ഷിച്ച് റിയലസ്റ്റിക് സിനിമയുടെ വഴിയിലേക്ക് രഞ്ജിത്ത് തിരിഞ്ഞതോടെ മലയാള പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരുപിടി മികച്ച സിനിമകളാണ്.

ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം ആക്ഷന്‍ സിനിമയ്ക്ക് പിന്നാലെ രഞ്ജിത്ത് പോകുമ്പോള്‍ പ്രേക്ഷകര്‍ക്കതൊരു പുതുമയായിരിക്കുമെന്നുറപ്പാണ്.

ജോഷിയ്ക്ക് പുറമെ ഷാജി കൈലാസ്, ദീപന്‍, വിനോദ് വിജയന്‍, എം പദ്മകുമാര്‍ തുടങ്ങിയവരാണ് ആന്തോളജിയിലെ മറ്റു സിനിമകള്‍ ഒരുക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ഈ ആന്തോളജിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിയ്ക്കുകയാണ്. ഷൂട്ടിങ് തീര്‍ത്ത് 2012 ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

English summary
Ranjith and Mohanlal have moved on to their next film together. The director would script a short film for Mohanlal this time, which would be directed by Joshi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam