»   » രണ്‍വീര്‍ സല്‍മാനെ അനുകരിയ്ക്കുന്നു?

രണ്‍വീര്‍ സല്‍മാനെ അനുകരിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: രാം ലീലയില്‍ രണ്‍വീര്‍ സല്‍മാന്‍ഖാനെ അനുകരിയ്ക്കുകയാണോ?സല്‍മാന്‍ഖാന്റെ ഹം ദില്‍ ചുകേ സനം എന്ന ചിത്രത്തെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലാണ് രണ്‍വീറിന്‍റ ചിത്രത്തിലെ ലുക്കെന്നാണ് കേള്‍ക്കുന്നത്. രണ്‍വീര്‍ സല്‍മാനെ അനുകരിയ്ക്കുന്നുവെന്ന് പറയുന്നതിനെക്കാള്‍ ഉചിതം സഞ്ജയ് ലീല ബന്‍സാലി ഹം ദില്‍ ചുകേ സനത്തിലെ സല്‍മാനെ രാം ലീലയിലേയ്ക്ക് അടര്‍ത്തി മാറ്റി എന്ന് പറയുന്നതായിരിയ്ക്കും. എന്തെന്നാല്‍ രണ്ട് ചിത്രങ്ങളുടേയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്.

 

Ram Leela


രണ്ട് ചിത്രങ്ങളും കളര്‍ഫുള്‍ ആയി തന്നെയാണ് അണിയിച്ചൊരുക്കിയിരിയ്ക്കുന്നത്. ചരിത്രം ഇനി സിനിമയിയിലും ആവര്‍ത്തിയ്ക്കപ്പെടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി രാം ലീല നല്‍കുന്നു. സല്‍മാനും ഐശ്വര്യയും പ്രണയത്തിലാകുന്നത് സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. രണ്‍വീറും ദീപികയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിനിടെ പ്രചരിച്ചിരുന്നു.

സല്ലു തന്റെ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള മിക്ക സ്റ്റൈപ്പുകളും, വസ്ത്ര ധാരണരീതിയും രണ്‍വീറും ഉപയോഗിച്ചിട്ടുണ്ട്. ടറ്റാഡ് ടറ്റാഡ് എന്ന ഗാനത്തില്‍ രണ്‍വീറിന്റെ ഈ സല്‍മാന്‍ സ്‌റ്റൈല്‍ വ്യക്തമാകുന്നുണ്ട്.

English summary
There are many similarities between Ranveer Singh's look in Ram Leela and Salman Khan's in Hum Dil Chuke Sanam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam