»   » രണ്‍വീറിന്‍റെ കോമാളിത്തരങ്ങള്‍ ചിരിയുണര്‍ത്തുന്നു

രണ്‍വീറിന്‍റെ കോമാളിത്തരങ്ങള്‍ ചിരിയുണര്‍ത്തുന്നു

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊല്‍ക്കത്ത: നടന്‍ രണ്‍വീര്‍ സിംഗ് വാര്‍ത്തകളില്‍ നിറയുകയാണ്. കോമാളിത്തരങ്ങള്‍ കാട്ടിയാണ് രണ്‍വീര്‍ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുന്നത്. തന്റെ പുതിയ ചിത്രമായ ലൂട്ടേരയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിലാണ് നടന്‍ സിനിമയുടെ പേര് പോലെ തന്നെ കള്ളനായി മാറിയത്.മദ്യം കട്ടെടുത്തും ഉച്ചത്തില്‍ അട്ടഹസിച്ചും കൊള്ളക്കാരന്‍മാരെപ്പോലെ കലിതുള്ളിയും രണ്‍വീര്‍ വേദിയെ ഇളക്കി മറിച്ചു. രണ്‍വീറിന്റെ ഇത്തരത്തിലുള്ള ഓരോ ചലനവും ആരാധകര്‍ ഏറ്റെടുത്തു. ലൂട്ടേരയില്‍ സോനാക്ഷി സിന്‍ഹയാണ് നായിക. പാട്ടിനൊപ്പം അലറിവിളച്ച് നൃത്തം ചെയ്യുന്ന രണ്‍വീര്‍ എല്ലാവരിലും ചിരിയുണര്‍ത്തുന്നു.

  Ranveer, Singh

  വിക്രമാദിത്യ മോത്വാനയുടെ രണ്ടാമത്തെ റൊമാന്റിക് ഡ്രാമ ചിത്രമാണ് ലൂട്ടേര. ആദ്യ ചിത്രം ഉഡാന്‍ ആയിരുന്നു. ജൂലൈ അഞ്ചിനാണ് ചിത്രംറിലീസ് ചെയ്യുക.1953 കളിലാണ് ചിത്രത്തിന്റെ കഥനടക്കുന്നത്.

  വരുണ്‍ ശ്രീവാസ്തവ് (രണ്‍വീര്‍ സിംഗ്) എന്ന ചെറുപ്പക്കാരന്‍ താന്‍ ഒരു പുരാവസ്തു ഗവേഷകനാണ് എന്ന് പറഞ്ഞ് പശ്ചിമബംഗാളിലെ മണിക് പൂരിലെ ഒരു ഗ്രാമത്തില്‍ എത്തുന്നു. അവിടത്തെ പുരാതന ക്ഷേത്രത്തിലെ വിഗ്രഹം കവര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. അതിനിടയില്‍ അവിടെയുള്ള ഒരു ജെമീന്ദാറിന്റെ കുടുംബവുമായി അടുപ്പത്തിലാകുന്നു. ജെമീന്ദാറിന്റെ മകള്‍ പഖി( സോനാക്ഷി സിന്‍ഹ) പ്രണയത്തിലാവുന്നു. ഇരുവരുടേയും വിവാഹം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് വിഗ്രഹവുമായി നായകന്‍ മുങ്ങുന്നു. നായികയുടെ പിതാവ് ഹൃദയാഘാതം വന്ന് മരിയ്ക്കുന്നു.

  നായകനെ മറക്കുന്ന നായിക പിതാവിന്റെ മരണശേഷം ഷിംലയിലെത്തുന്നു.നായകനും സംഘവും മറ്റൊരു മോഷണ ദൗത്യവുമായി ഷിംലയിലെത്തുന്നു. ജൂലൈ അഞ്ചിന് ചിത്രം തീയേറ്ററുകളില്‍ എത്തും. ചിത്രം വന്‍ വിജയമായിരിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

  English summary
  One just can't get enough of the Bollywood's most happening drama king Ranveer Singh's tantrums and antics. Singh is just two films old, but the actor certainly knows how to be in the news. Ranveer has time and again grabbed the limelight in some or the other way. And the latest we saw in Kolkata, Ranveer Singh going the wilder way, while promoting his upcoming movie Lootera

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more