»   » റസാഖിന്റെ കന്നിച്ചിത്രത്തില്‍ സലീംകുമാര്‍ നായകന്‍

റസാഖിന്റെ കന്നിച്ചിത്രത്തില്‍ സലീംകുമാര്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam

ജനപ്രിയ തിരക്കഥകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ടിഎ റസാഖ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. തറ തമാശകള്‍ മാത്രമല്ല, മികച്ച കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്കാകുമെന്ന് തെളിയച്ച സലീം കുമാര്‍ വീണ്ടും കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. 'മൂന്നാം നാള്‍ ഞായറാഴ്ച' എന്നാണ് റസാഖിന്റെ ആദ്യ സംവിധായക സംരഭത്തിന്റെ പേര്.

നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയരാകുന്നവരുടെ ജീവിതമാണ് സിനിമയുടെ പശ്ചാത്തലും. ഇത്തരം ആളുകള്‍ അനുഭവിക്കേണ്ടി വരുന്ന സാമൂഹികവും മാനസികവും ആയ വെല്ലവിളികളായിരിക്കും സിനിമയിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.

തമിഴ് നടന്‍ സമുദ്രക്കനിയും ബാബു ആന്‍ണണിയും മാമുക്കോയയും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജ്യോതികൃഷ്ണയാണ് നായിക.

സിനിമ രംഗത്ത് 25 വര്‍ഷമായി സജീവ സാന്നിധ്യമാണ് റസാഖ്. ഇതിനകം 40 ല്‍പരം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

തിരക്കഥയുടേയും കഥകളുടേയും ലോകത്ത് നിന്ന് സിനിമ സംവിധായകന്‍ എന്ന ലേബലിലേക്കുള്ള ടിഎ റസാഖിന്റെ മാറ്റമാണ് 'മൂന്നാം നാള്‍ ഞായറാഴ്ച'. 25 വര്‍ഷം നീണ്ട സിനിമ ജീവിതം നല്‍കിയ ഊര്‍ജ്ജത്തോടെയാണ് റസാഖ് ഈ സിനിമ ഒരുക്കുന്നത്.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

സലീം അഹമ്മദിന്റെ ' ആദാമിന്റെ മകന്‍ അബു' എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടനാണ് സലീം കുമാര്‍. തമാശക്കാരനായി വന്ന് ദേശീയ പുരസ്‌കാരം നേടുന്ന മലയാളത്തിലെ ആദ്യത്തെ നടന്‍.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്, സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു. ഈ രണ്ട് ചിത്രങ്ങള്‍ മാത്രം എടുത്തുനോക്കിയാല്‍ മതി സലീം കുമാറിന്റെ അഭിനയ ശേഷി തിരിച്ചറിയാന്‍

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

ശരിക്കും മലയാളിയുടെ മനസ്സറിഞ്ഞ കഥാകാരനാണ് ടിഎ റസാഖ്. പെരുമഴക്കാലം, രാപ്പകല്‍ തുടങ്ങിയ സിനിമകള്‍ മാത്രം മതിയാകും മലയാളി മനസ്സില്‍ റസാഖിനുള്ള സ്ഥാനം തിരിച്ചറിയാന്‍

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

25 വര്‍ഷത്തെ സിനിമ ജീവിതത്തിന് ശേഷം ടിഎ റസാഖ് ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ നായകനായി എത്തുക മമ്മൂട്ടിയായിരിക്കുമെന്ന് ഒരു ശ്രുതിയുണ്ടായിരുന്നു. റസാഖ് തന്നെ ഇക്കാര്യം ശരിയല്ലെന്ന വ്യക്തമാക്കി. എന്നാല്‍, മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ ഒരു സിനിമ തന്റെ ഉള്ളിലുണ്ടെന്നും റസാഖ് പറയുന്നുണ്ട്.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

സുബ്രഹ്മണ്യപുരം എന്ന സിനിമയിലൂടെയാണ് സമുദ്രക്കനി എന്ന നടനെ നമ്മള്‍ അറിയുന്നത്. പിന്നീട് ശിക്കാര്‍, മാസ്റ്റേഴ്‌സ് എന്നീ സിനിമകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ നടനാണിദ്ദേഹം.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

സഹസംവിധായകനായിട്ടായിരുന്നു ടിഎ റസാഖിന്റെ സിനിമയിലെ തുടക്കം. അതും മലയാളി നെഞ്ചോടടക്കിപ്പിടിച്ച 'ധ്വനി' യുടെ സഹ സംവിധായകന്‍.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

ടിഎ റസാഖിന്റെ മിക്ക കഥകളുടേയും പശ്ചാത്തലം സ്വന്തം ജീവിതം തന്നെയായിരുന്നുവത്രെ. കടത്തില്‍ മുങ്ങിയ ഒരു ചെറുപ്പക്കാരനായിരുന്നു പണ്ട് റസാഖ്. പലസിനിമകളിലും ഈ പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളും പ്രധാന വിഷയമായി കടന്നുവരുന്നുണ്ട്.

റസാഖിന്റെ കന്നിച്ചിത്രം;സലീംകുമാര്‍ വീണ്ടും നായകനാകുന്നു

ഒരു ഇടവേളക്ക് ശേഷം ബാബു ആന്റണി പ്രധാന വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് മൂന്നാം നാള്‍ ഞായറാഴച.

English summary
Moonam Naal Njarazhicha is the directorial debute film of Veteran script writer TA Rasaq. The National Award winning actor Salim Kumar will be doing the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam