Just In
- 1 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 22 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 38 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 55 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
Don't Miss!
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദളപതി 63യില്‍ നായികയായി രാഷ്മിക മന്ദാന? നടിയുടെ പ്രതികരണമിങ്ങനെ! കാണൂ
അറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ വിജയ് ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സല്‍ പോലൊരു മാസ് എന്റര്ടെയ്നര് തന്നെയാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നിരുന്നത്. മെര്‍സലിനു ശേഷമിറങ്ങിയ സര്‍ക്കാരും സൂപ്പര്‍ഹിറ്റായതോടെ ദളപതി 63യും മികച്ചൊരു ചിത്രമായിരിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
'തീവണ്ടി' നായിക ആഘോഷത്തിലാണ്! നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്ത്! കാണൂ
വിജയുടെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ അറിയാനായി വലിയ താല്പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ചിത്രം പ്രഖ്യാപിച്ചതോടെ സിനിമയിലെ താരനിരയെയും അണിയറപ്രവര്ത്തകരെയുംകുറിച്ച് അറിയാനുളള ആകാംക്ഷയിലാണ് ആരാധകരുളളത്. ചിത്രത്തിലെ നായിക രാഷ്മിക മന്ദാനയാണെന്നുളള തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദളപതി 63
തെറി,മെര്‍സല്‍ എന്നീ സിനിമകളുടെ വന്‍ വിജയത്തിനു ശേഷമാണ് വിജയ്-അറ്റ്ലീ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ഇത്തവണ ഒരു സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതകളുടെ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് വിജയ് എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തവണയും ഒരു മാസ് എന്റര്ടെയ്നര് ചിത്രം തന്നെയാകും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക. ദളപതി 63 അടുത്ത വര്‍ഷം ദീപാവലി റിലീസായിട്ട് തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ചിത്രത്തിലെ നായിക
സിനിമ പ്രഖ്യാപിച്ചതോടെ ചിത്രത്തിലെ നായിക ആരാകുമെന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്. കീര്‍ത്തി സുരേഷ്, സാമന്ത, നയന്‍താര എന്നിവരുടെ പേരുകളാണ് ആദ്യം കേട്ടിരുന്നത്. എന്നാലിപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം ഗീതാഗോവിന്ദം ഫെയിം രാഷ്മിക മന്ദാന നായികയാവും എന്നാണ് സംസാരം. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുളള ഗീതാഗോവിന്ദം എന്ന ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.ചിത്രത്തിനു ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്.

രാഷ്മിക പറഞ്ഞത്
വിജയ് ചിത്രത്തിലെ നായികയെ സംബന്ധിച്ച് ട്വിറ്ററില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കിടെ രാഷ്മികയുടെ പ്രതികരണം വന്നിരുന്നു. എനിക്ക് വെറുതെ പ്രതീക്ഷകള്‍ നല്‍കരുതെന്നായിരുന്നു നടിയുടെ പ്രതികരണം. വിജയുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് ആരാധകര്‍ പങ്കുവെച്ച ചിത്രങ്ങളും രാഷ്മിക പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം ഇതൊരു യാഥാര്‍ത്ഥ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്മിക ട്വീറ്റ് ചെയ്തു.
|
നടിയുടെ ട്വീറ്റ്

ചിത്രത്തിന്റെ ഷൂട്ടിംഗ്
അതേസമയം എആര്‍ റഹ്മാന് തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിനും വേണ്ടി സംഗീതമൊരുക്കുന്നത്. വിജയുടെ മുന്‍ചിത്രങ്ങളായ മെര്‍സലിനും സര്‍ക്കാരിനും സംഗീതം നിര്‍വ്വഹിച്ചതും റഹ്മാന് തന്നെയായിരുന്നു. ചിത്രത്തിന് ആളപ്പോറാന്‍ തമിഴന് എന്നു പേരിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
'അലിയുകയായ് നെഞ്ചകം'! കാര്‍ത്തിക്കിന്റെ ആലാപനത്തില്‍ ഷിബുവിലെ പ്രണയഗാനം പുറത്ത്! കാണൂ
ദിലീപും ജയസൂര്യയും വീണ്ടും! ഒപ്പം തമിഴ് സൂപ്പര്‍താരവും! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍