ആദ്യം പൃഥ്വിയുടെ പെങ്ങള്, ഇപ്പോള്‍ ഡിക്യുവിന്റെ കുഞ്ഞനുജത്തി, രസ്ന തകര്‍ക്കുകയാണ്
യുവതാരങ്ങളില്‍ ശ്രദ്ധേയരായ പൃഥ്വിയുടേയും ഡിക്യുവിന്റേയും അനുജത്തി വേഷത്തില്‍ തിളങ്ങിയ രസ്നയുടെ വിശേഷങ്ങളറിയാന്‍ വായിക്കൂ..
ഊഴത്തിലൂടെയാണ് രസ്ന ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കുസൃതിക്കാരിയായ അനിയത്തിക്കുട്ടിയും ഏട്ടനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറഞ്ഞ ഊഴത്തില്‍ പൃഥ്വിയോടൊപ്പമാണ് രസ്ന അഭിനയിച്ചത്.
മൗനം എന്ന ആര്‍ട്ട് ഫിലിമിലൂടെയാണ് രസ്ന വെള്ളിത്തിരയിലേക്കെത്തിയത്. മാടമ്പ് കുഞ്ഞുക്കുട്ടന്റെ തിരക്കഥയില്‍ സുരേഷ് മച്ചാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നമ്പൂതിരി പെണ്‍കൊടിയായാണ് താരം വേഷമിട്ടത്. ജിത്തു ജോസഫിന്റെ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നുവെന്നറിഞ്ഞാണ് ഫോട്ടോസ് അയച്ചത്. അങ്ങനെയാണ് ഊഴത്തിലേക്ക് അവസരം ലഭിച്ചത്.

യുവതാരങ്ങളുടെ അനിയത്തിക്കുട്ടി
ഊഴത്തില്‍ പൃഥ്വിരാജിന്റെ അനുജത്തിയുടെ വേഷമായിരുന്നു രസ്നയ്ക്ക്. ഒരു ത്രില്ലര്‍ എന്നതിനപ്പുറം ഏട്ടനും അനിയത്തിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറഞ്ഞ ഊഴത്തിലെ അനിയത്തി വേഷത്തിന് ശേഷമാണ് ജോമോനിലേക്ക് എത്തിയത്. ഊഴം കഴിഞ്ഞതോടെയാണ് സിനിമയാണ് പ്രൊഫഷൻ എന്നു തീരുമാനിച്ചത്.

ജോമോന്റെ കുഞ്ഞനിയത്തി
ഊഴം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ സത്യന് അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അഖില്‍ സത്യന് വഴിയാണ് രസ്ന ചിത്രത്തിലേക്ക് എത്തിയത്. മുകേഷിന്റെ മകളായി, ഡിക്യുവിന്റെ അനുജത്തിയായാണ് ചിത്രത്തില്‍ രസ്ന വേഷമിട്ടത്.

വലിയ എക്സ്പീരിയന്‍സായിരുന്നു
ലൊക്കേഷനും വളരെ രസമായിരുന്നു. എളിമയുള്ള, നമ്മളിൽ ഒരാളെ പോലെയാണ് ദുൽക്കറിന്റെ പെരുമാറ്റം. മുകേഷേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ ഫ്രീടൈമിൽ കുറേ കഥകളൊക്കെ പറയുമായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചത് വലിയൊരു അനുഭവമാണ്.

പാതിവഴിയിലായ ആമിയില്‍ അവസരം ലഭിച്ചിരുന്നു
കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിൽ അഭിനയിക്കാനിരിക്കെയായിരുന്നു. എന്നാൽ വിദ്യ ബാലൻ ചിത്രത്തിൽ നിന്നു പിൻമാറിയതോടെ പാതിവഴിയിലാണിപ്പോൾ.


Click it and Unblock the Notifications











