»   » പണമിറക്കാന്‍ റസൂല്‍ പൂക്കുട്ടിയും

പണമിറക്കാന്‍ റസൂല്‍ പൂക്കുട്ടിയും

Posted By:
Subscribe to Filmibeat Malayalam
സ്ലം ഡോഗ് മില്ല്യനറിലൂടെ ഓസ്‌കര്‍ പുരസ്‌കൃതനായ റസൂല്‍ പൂക്കുട്ടി തന്റെ പൂനാ ഫിലിം ഇന്‍സ്‌റിറ്റിയൂട്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് രൂപം കൊടുത്ത കളക്റ്റീവ് ഫെയ്‌സിന്റെ പ്രഥമ സംരംഭമാണ് ഐ. ഡി. എന്ന ചിത്രം. നല്ല സിനിമകള്‍ നിര്‍മ്മിക്കുക, പ്രേക്ഷകരിലെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

പൊതുവെ വിതരണക്കാരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള സിനിമകളാണ് നിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നല്ല സിനിമകള്‍ തെരെഞ്ഞെടുക്കാനോ കാണുവാനോ ഉള്ള അവസരം പ്രക്ഷകര്‍ക്കു കുറവാണ്. പലപ്പോഴും പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട നല്ല ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുന്നുമില്ല.

സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന ഇത്തരം നിലപ്പാടുകള്‍ക്കെതിരെയാണ് കളക്റ്റീവ് ഫെയ്‌സിന്റെ കൂട്ടായ്മ
പ്രവര്‍ത്തിക്കുക. ഇതിന്റെ ആദ്യ സംരംഭമെന്ന നിലയിലാണ് ഐഡന്റിറ്റിയുടെ ചുരുക്കമായ ഐ.ഡി. എന്ന ചിത്രം പുറത്തിറങ്ങുക.

ഇന്ത്യയുടെ നിലവിലൂള്ള സാമൂഹ്യപാശ്ചാത്തലത്തില്‍ ബോംബെ നഗരത്തില്‍ താമസിക്കുന്നവരുടെ വ്യക്തിത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയമാണ് ആദ്യ ചിത്രത്തിന്റെ പ്രമേയം. വെനീസ് ഫിലിം ഫെസ്റ്റിവല്‍, ഓഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, സുഡാന്‍ ഫിലിം ഫെസ്‌റിവല്‍ എന്നിവിടങ്ങളില്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം വിതരണക്കാരുടെ മധ്യവര്‍ത്തിത്വമില്ലാതെ തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കളക്റ്റീവ് ഫെയ്‌സിന്റെ വക്താക്കള്‍.

രാജീവ് രവി, എന്‍. മധു, കമല്‍,സുനില്‍ ബാബു എന്നിവരാണ് റസൂല്‍ പൂക്കുട്ടിക്കു പുറമേ കളക്റ്റീവ് ഫെയ്‌സിന്റെ പ്രധാന പങ്കാളികള്‍ ഐ.ഡിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പൂക്കുട്ടിയുടെ ജൂനിയറായി പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച സംവിധാന ബിരുദധാരിയായ കമലാണ്. ഛായാഗ്രഹണം മധു, എഡിറ്റിംഗ് അജിത, ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.

English summary
Oscar winner Dr Rasool Pookutty turned producer along with a group of friends from the Pune Film institute.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam