twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് കാരണം കമ്മാരസംഭവത്തെ ജൂറി അംഗങ്ങള്‍ ഒഴിവാക്കിയോ? സംവിധായകന്റെ മറുപടി ഇങ്ങനെ!

    |

    49ാമത് സംസ്ഥാന പുരസ്‌കാര പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. സംവിധായകനായ കുമാര്‍ സാഹനിയുടെ നേതൃത്വത്തിലുള്ള ജൂറിയായിരുന്നു ഇത്തവണത്തെ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജൂറി അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായഭിന്നതകളെക്കുറിച്ചും അവാര്‍ഡ് നിര്‍ണ്ണയത്തിനിടയില്‍ അരങ്ങേറിയ അസ്വാരസ്യങ്ങളെക്കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജനപ്രിയമായ പ്രഖ്യാപനമായിരുന്നു ഇത്തവണത്തേതെന്നുള്ള വിലയിരുത്തലുകളായിരുന്നു പൊതുവില്‍ ലഭിച്ചത്. എന്നാല്‍ ദിലീപിനേയും കമ്മാരസംഭവത്തേയും അവഗണിച്ചത് ശരിയായില്ലെന്നാരോപിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

    ദിലീപും ജയസൂര്യയും നിരസിച്ച സിനിമയിലൂടെ സുരാജിന് ദേശീയ അവാര്‍ഡ്!പൃഥ്വിയും ദുല്‍ഖറും നോ പറഞ്ഞ ചിത്രംദിലീപും ജയസൂര്യയും നിരസിച്ച സിനിമയിലൂടെ സുരാജിന് ദേശീയ അവാര്‍ഡ്!പൃഥ്വിയും ദുല്‍ഖറും നോ പറഞ്ഞ ചിത്രം

    വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകളുമായെത്തിയ ദിലീപിന് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു ആരാധകര്‍ വിലയിരുത്തിയത്. ദിലീപിനോടുള്ള വിരോധമാണ് ചിത്രത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും ജൂറി അംഗങ്ങള്‍ക്കിടയിലെ ഭിന്നതകളെക്കുറിച്ചുമൊക്കെയായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ സിനിമയെ അവാര്‍ഡില്‍ നിന്നും തഴഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് രതീഷ് അമ്പാട്ട് പറയുന്നു. അങ്ങനെയങ്കില്‍ കലാസംവിധാനത്തിനുള്ള പുരസ്‌കാരം ലഭിക്കില്ലല്ലോ. ദിലീപ് നന്നായി അഭിനയിച്ചുവെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ച സിനിമ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

    Kammarasamabavam

    ക്യാപ്റ്റനുള്‍പ്പടെ അവാര്‍ഡിനര്‍ഹമായ പല സിനിമകളും താന്‍ കണ്ടിട്ടില്ലെന്നും കാണാതെ എങ്ങനെയാണ് അതേക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമ കണ്ടവരാണ് ജൂറി അംഗങ്ങള്‍. അവരുടെ നിലപാട് പ്രകാരമാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജൂറിയുടെ തീരുമാനം അന്തിമമാണ്. ജൂറിയില്‍ നടന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Ratheesh Ambattu about Kammarasambavam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X