»   » ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

By: Rohini
Subscribe to Filmibeat Malayalam

വളരെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലിന്റെ ലാലിസം എന്ന ബാന്റിനെ പ്രേക്ഷകര്‍ കാത്തിരുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് മലയാളത്തിന്റെ മഹാനടന്‍ ആരംഭിച്ച ലാലിസം പക്ഷെ വിരിയും മുന്നേ കരിഞ്ഞു.

ദേശീയ ഗെയിമിന്റെ ഉദ്ഘാടന ദിവസം തങ്ങളുടെ ആദ്യ പ്രോഗ്രാമുമായി ലാലിസം എത്തി. ആ ഒരു ദിവസം പിന്നിട്ടിട്ട് ഇന്നേക്ക് (ജനുവരി 31) ഒരു വര്‍ഷം തികയുന്നു. തന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ആ ഒരു ദിവസത്തെ കുറിച്ച് സംഗീത സംവിധായകന്‍ രതീഷ് വേഗ സംസാരിക്കുന്നുന്നു. ഫേസ്ബുക്കിലൂടെയാണ് രതീഷ് വേഗ അനുഭവം പങ്കുവച്ചത്.

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

ഇന്ന് ജനുവരി 31. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ ഒന്ന്. ജീവിതത്തിലെ കടന്നു പോയ 30 വര്‍ഷങ്ങള്‍ക്കപ്പുറം വേദനയും മുറിപ്പെടുത്തുന്ന ഓര്‍മ്മകളും, ഒറ്റപ്പെടലുകളും പിന്നിട്ട് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഞാന്‍ വന്നു കയറിയ ദിവസം- ജനുവരി 31 2015- എന്ന് പറഞ്ഞുകൊണ്ടാണ് രതീഷ് വേഗയുടെ പോസ്റ്റ് തുടങ്ങുന്നത്

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

സംഗീത സംവിധായകന്‍ എന്ന സാദ്ധ്യമാകുന്നത് കോക്ക്ടയില്‍ എന്ന എന്റെ ആദ്യ ചിത്രത്തിലൂടെയാണ്. പിന്നീട്, എന്റെ അറിവിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നല്ല പാട്ടുകള്‍ ഉണ്ടാക്കാന്‍ ഉള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അതില്‍ ചിലതെങ്കിലും നിങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

പിന്നീട് ലാലിസം എന്ന ഒരു ആശയം മനസ്സില്‍ വന്നപ്പോള്‍ അതുവരെ ഉണ്ടാക്കിയ സംഗീത സംവിധായകന്‍ എന്ന എന്റെ ജീവിതം മാറ്റിവച്ച് ആ ഒരു സംരംഭത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ശ്രമിച്ചു.

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

ലാലിസം എന്ന ആശയം ലാല്‍ സര്‍ എന്ന മഹാനടനോടുള്ള എന്റെ അടങ്ങാത്ത ആരാധന ആയിരുന്നു. നടനവിസ്മയം പിന്നിട്ട നാളുകള്‍ കോര്‍ത്തിണക്കി ഒരു യാത്രയായിരുന്നു ലക്ഷ്യം. യാത്ര തുടങ്ങിയിടത്തുതന്നെ അവസാനിച്ചു.

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

ലാല്‍ സര്‍ എന്ന വലിയ മനുഷ്യന്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയാതെ പോയത് എന്റെ പരാജയം തന്നെയാണ്. ആ നിമിഷങ്ങളില്‍ പ്രതീക്ഷയറ്റ് പോയത് എന്റെ ജീവിതത്തിന്റെയാണ്.

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

ഒരുപാട് വലിയ ബന്ധങ്ങളൊന്നും സിനിമ മേഖലയില്‍ ഞാനിതുവരെ സമ്പാദിച്ചിട്ടില്ല. എങ്കിലും മരണത്തിന്റെ മുഖത്തിനു എന്നെ വിട്ടുകൊടുക്കാതെ താങ്ങി നിര്‍ത്തിയവരില്‍ ചിലര്‍ എന്ന് പറഞ്ഞ് സുരേഷ് ഗോപി, പൃഥ്വിരാജ്, അനൂപ് മേനോന്‍, കാവ്യ മാധവന്‍, സംവിധായകരായ ബി ഉണ്ണി കൃഷ്ണന്‍, രാജേഷ് നായര്‍, എം പദ്മകുമാര്‍, ജോസ് തോമസ് തുടങ്ങിയവരുടെ പേര് രതീഷ് വേഗ കുറിക്കുന്നു

ലാലിസം തുടങ്ങിയ ഇടത്ത് അവസാനിച്ചു; ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

രതീഷ് വേഗയുടെ പോസ്റ്റ് മുഴുവനായി വായിക്കൂ

English summary
Ratheesh Vega's facebook post about the first anniversary of Lalisom

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam