»   »  രതിനിര്‍വേദം ആന്ധ്രയിലും വന്‍ ഹിറ്റ്

രതിനിര്‍വേദം ആന്ധ്രയിലും വന്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Rathinirvedam
ടികെ രാജീവ് കുമാറിന്റെ രതിനിര്‍വേദം തെലുങ്കിലും വലിയ ഹിറ്റായി മാറുന്നു. ലൈംഗികാതിപ്രസരമുള്ള ചിത്രമെന്ന നിലയിലായിരുന്നു തെലുങ്ക് പ്രേക്ഷകര്‍ ആദ്യം ചിത്രത്തിന് നല്‍കിയ പ്രതികരണം. എന്നാല്‍ നല്ല സന്ദേശമുള്ള ചിത്രമെന്ന നിലയില്‍ ഇത് തെലുങ്കര്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹൈദരാബാദ് നഗരത്തില്‍ത്തന്നെ ഇരുപതോളം തിയറ്ററുകളില്‍ രതിനിര്‍വേദം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക ശ്വേത മേനോന്‍ നേരത്തേ തന്നെ തെലുങ്കര്‍ക്ക് സുപരിചിതയാണ്.

തെലുങ്കാന, റായലസീമ തുടങ്ങി സ്ഥലങ്ങളിലും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന് മുമ്പ് ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന്റെ ഒറിജിനല്‍ പതിപ്പ് മൊഴിമാറ്റി തെലുങ്കിലെത്തിച്ചപ്പോഴും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

തെലുങ്ക് രതിനിര്‍വേദത്തിന് കാഴ്ചക്കാരുണ്ടാകുന്നതോടെ കൂടുതല്‍ മലയാളചിത്രങ്ങള്‍ തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്യാനുള്ള സാധ്യതയേറുകയാണ്. അങ്ങനെ വന്നാല്‍ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ കേരളത്തിലെത്തുന്നതുപോലെ തിരിച്ച് മലയാളചിത്രങ്ങള്‍ അവിടെ ഹിറ്റാകുന്നതും പതിവാകും.

English summary
Telugu dubbed version of TK Rajeev Kumar's Rathinirvedam is a big hit in Andhra. In Hyderabad more than 20 theatres are screening this movie,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam