twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റൗഫ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    By Ajith Babu
    |

    KA Rauf
    കോട്ടയം: കെഎ റൗഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 40 മിനിട്ട് നീണ്ടുനിന്നു.

    ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റൗഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനാല്‍ തനിക്ക് സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കണം. ഐസ്‌ക്രീം കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടും കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് റൗഫ് മുഖ്യമന്ത്രിയോട് പറഞ്ഞു.

    ഐസ്‌ക്രീം കേസ് അട്ടിമറി കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കഴിഞ്ഞ ദിവസം റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ തന്റെ വ്യവസായ സംരംഭങ്ങള്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പൂട്ടിക്കാന്‍ ശ്രമിക്കുന്നതായും റൗഫ് ആരോപിച്ചിരുന്നു.

    English summary
    K A Rauf, who made startling revelations in connection with the ice cream parlour case, met chief minister Oommen Chandy at his Puthupally residence on Sunday. The meeting lasted for 30 minutes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X