»   » ഇടുക്കി ഗോള്‍ഡില്‍ സ്റ്റുഡിയോക്കാരനായി രവീന്ദ്രന്‍

ഇടുക്കി ഗോള്‍ഡില്‍ സ്റ്റുഡിയോക്കാരനായി രവീന്ദ്രന്‍

Posted By:
Subscribe to Filmibeat Malayalam

പഴയകാല നായകന്മാരും വില്ലന്മാരുമെല്ലാം പുതുതലമുറയ്‌ക്കൊപ്പം വിലസുന്ന കാലമാണിത്. പ്രതാപ് പോത്തനായിരുന്നു അടുത്തകാലത്ത് തിരുച്ചുവരവ് തരംഗമാക്കിമാറ്റിയ സീനിയര്‍ താരം. ഇതാ പ്രതാപിന് പിന്നാലെ പഴയകാലത്തെ വില്ലന്‍താരം രവീന്ദ്രനും വീണ്ടും സജീവമാവുകയാണ്. ഇതിന് മുമ്പ് കിളി പോയി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രവീന്ദ്രന്‍ ഇപ്പോള്‍ ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.

തൃശൂരില്‍ സ്റ്റുഡിയോ നടത്തുന്ന രവിയെന്ന കഥാപാത്രത്തെയാണ് രവീന്ദ്രന്‍ ഇടുക്കി ഗോള്‍ഡില്‍ അവതരിപ്പിക്കുന്നത്. അഞ്ചു സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രമാണ് ഇടുക്കി ഗോള്‍ഡ്. 1970ല്‍ സ്‌കൂളില്‍ സുഹൃത്തുക്കളായിരുന്ന അഞ്ചുപേരും വീണ്ടും ഒന്നിയ്ക്കുകയാണ്. പുതിയ ടെക്‌നോളജികളൊന്നും സ്വീകരിക്കാതെ പഴയസ്റ്റൈലില്‍ സ്റ്റുഡിയോ നടത്തിക്കൊണ്ടുപോകുന്ന അവിവാഹിതനായിട്ടാണ് രവീന്ദ്രന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രതാപ് പോത്തനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയരാഘവന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണിയെന്നിവരാണ് മറ്റ് താരങ്ങള്‍.

Raveendran

പുതിയ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കുകയെന്നത് രസകരമായ കാര്യമാണെന്നും. പുതിയ സെറ്റുകളില്‍ വച്ച് പ്രതാപ്, മണിയന്‍പിള്ള തുടങ്ങിയ താരങ്ങളെ കാണുന്നത് ത്രില്ലിങ്ങാണെന്നും രവീന്ദ്രന്‍ പറയുന്നു. സിനിമയിലെ പുതുതലമുറ വളരെ ബ്രില്യന്റും പൊസിറ്റീവുമാണെന്നും പറയാനും രവീന്ദ്രന്‍ മടിയ്ക്കുന്നില്ല.

English summary
Yesteryear star Raveendran is all excited about his character in Aashiq Abu's Idukki Gold

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam