»   » കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

Posted By:
Subscribe to Filmibeat Malayalam

എം മോഹന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ അശോക് രാജായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ദേഷ്യം വന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തിലെ പല സാമ്യതകളും അശോക് രാജിനുമുണ്ട്. സ്‌കൂളിലെ പരിപാടിയ്ക്ക് ക്ഷണിക്കാന്‍ വന്ന ഹെഡ് മിസ്ട്രസിനോടും പിടിയെ പ്രസിഡന്റിനോടും ഉള്ള മമ്മൂട്ടിയുടെ ആദ്യത്ത പ്രതികരണം ഓര്‍മയില്ലേ.

സക്രിയ തോമസ് എന്ന പൊങ്ങച്ചക്കാരന്റെ സംസാരം സഹിക്കാന്‍ കഴിയാകതെ മമ്മൂട്ടി വന്നവരോട് ദേഷ്യപ്പെടുന്നുണ്ട്. പിന്നീട് ക്ഷണം സ്വീകരിച്ച് സ്‌കൂളിലെ പരിപാടിയ്ക്ക് പങ്കെടുക്കുകയും ചെയ്യുന്നു. ഇതേ പോലൊരു സംഭവം മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. രവി വള്ളത്തോള്‍ ആ അനുഭവം ഓര്‍ക്കുന്നു, വായിക്കൂ...

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന കാലം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ രവി വള്ളത്തോളും അവതരിപ്പിയ്ക്കുന്നുണ്ട്. ചിത്രീകരണം ഇല്ലാതിരുന്ന ഒരു ദിവസം മമ്മൂട്ടി രവി വള്ളത്തോളിന്റെ മുറിയിലെത്തി ബെഡ്ഡില്‍ ചാഞ്ഞ് കിടന്നു. അപ്പോഴാണ് റിസപ്ഷനില്‍ നിന്ന് ഒരു കോള്‍ വന്നത്.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

മമ്മൂട്ടിയെ കാണാന്‍ മംഗലാപുരം ലയേണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികള്‍ വന്നിട്ടുണ്ട് എന്ന് പറയാനാണ് റിസപ്ഷനില്‍ നിന്ന് വിളിച്ചത്. ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ റൂമിലേക്ക് വരാന്‍ പറയാന്‍ അദ്ദേഹം പറഞ്ഞു. അവരുടെ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നതായിരുന്നു

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

മുറിയിലെത്തിയ ഉടന്‍ വന്നവര്‍ സ്വയം പുകഴ്ത്തി സംസാരിക്കാന്‍ തുടങ്ങി. മമ്മൂട്ടിയ്ക്ക് അത് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല എന്ന് മുഖം കണ്ടാലറിയാം

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

കുറേ നേരം സഹിച്ച ശേഷം മമ്മൂട്ടി സീരിയസായി. 'നിങ്ങള്‍ വന്ന കാര്യം പറയൂ' എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഉദ്ഘാടനത്തിന്റെ കാര്യം പറഞ്ഞു. ഡേറ്റ് പറയും മുമ്പേ പറ്റില്ല എന്ന് മമ്മൂട്ടി പറഞ്ഞു. പെട്ടന്ന് അവര്‍ വല്ലാതെയായി. സര്‍ പറയുന്ന ഡേറ്റില്‍ ചടങ്ങ് നടത്താമെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും പറ്റില്ലെന്ന് മമ്മൂട്ടി തറപ്പിച്ചു പറഞ്ഞു.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

അസ്വസ്ഥരായ ലയേണ്‍ ക്ലബ്ബ് ഭാരവാഹികള്‍ രവി വള്ളത്തോളിനെ നോക്കി. പുറത്തേക്ക് പോയിക്കൊള്ളാന്‍ അദ്ദേഹം ആംഗ്യം കാണിച്ചു. എല്ലാം ശരിയാക്കാം എന്ന അര്‍ത്ഥത്തില്‍ രവി പിള്ള കണ്ണിറുക്കി കാണിച്ചപ്പോള്‍ ഭാരവാഹികള്‍ പുറത്തേക്കിറങ്ങി

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

അവരിറങ്ങി കഴിഞ്ഞപ്പോള്‍ 'ഞാന്‍ ബോറായി പോയോ' എന്ന് മമ്മൂട്ടി രവി പിള്ളയോട് ചോദിച്ചു. അതെ എന്നദ്ദേഹം മുഖത്ത് നോക്കി പറഞ്ഞു. 'മമ്മൂക്കയെ കാണാന്‍ വേണ്ടി മാത്രമാണ് അവരിവടെ വരെ വന്നത്. എന്നിട്ടും മമ്മൂക്ക അങ്ങനെ പ്രതികരിച്ചത് മോശമായിപ്പോയി' 'അവര്‍ പറഞ്ഞത് നീയും കേട്ടതല്ലേ, എന്തൊക്കയാ വച്ചു കാച്ചിയത്.. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാ'. ' അവര്‍ കന്നട നടന്മാരെ അന്വേഷിച്ചല്ല വന്നത്, മമ്മൂക്കയെ അന്വേഷിച്ചാണ്. ഇവിടെ ഉള്ള സ്ഥിതിയ്ക്ക് മമ്മൂക്കയ്ക്ക് പോകണമായിരുന്നു'. ഇനി പറഞ്ഞിട്ടെന്താ അവര്‍ പോയില്ലേ എന്നായി മമ്മൂട്ടി.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ രംഗം മമ്മൂട്ടിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്!!

അപ്പോഴും അവര്‍ റിസപ്ഷനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി വീണ്ടും വിളിച്ചപ്പോള്‍ അല്പം ഭയത്തോടെയും അതിനേക്കാള്‍ സന്തോഷത്തോടെയും അവര്‍ മറുയിലെത്തി. മമ്മൂക്ക അവരെ സ്വീകരിച്ച് മുറിയിലിരുത്തി. കുറേ സമയം സംസാരിച്ചിരുന്ന്. ജ്യൂസ് കുടിപ്പിച്ചു. ഉദ്ഘാടനത്തിന് വരാം എന്ന് വാക്കും കൊടുത്തു. അതാണ് മമ്മൂട്ടിയുടെ ആതിഥ്യ മര്യാദ- രവി വള്ളത്തോള്‍ പറഞ്ഞു.

English summary
Ravi Vallathol about Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam