twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിയുടെ നായികയായ രവി വളളത്തോള്‍! അപൂര്‍വ്വ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    By Prashant V R
    |

    അന്തരിച്ച നടന്‍ രവി വളളത്തോളുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകരെല്ലാം എത്തുന്നുണ്ട്. അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയവേയാണ് അദ്ദേഹം വിടവാങ്ങിയത്. സിനിമ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് രവി വളളത്തോള്‍. ജഗതി ശ്രീകുമാറും രവി വളളത്തോളും ഉളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വീണ്ടും വൈറലായിരിക്കുകയാണ്. 1970കളില്‍ കേരള സര്‍വ്വകലാശാലയുടെ ഒരു നാടക മല്‍സരത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. നാടകത്തില്‍ നായകനായി ജഗതി ശ്രീകുമാര്‍ എത്തിയപ്പോള്‍ നായികയായത് രവി വളളത്തോളായിരുന്നു.

    jagathysreekumar-ravivallathol

    അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍

    ജഗത്രീ ശ്രീകുമാര്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യ നടന്‍മാരില്‍ ഒരാളായി മാറിയപ്പോള്‍ രവി വളളത്തോളും സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി. മുന്‍പ് ജഗതി ശ്രീകുമാര്‍ കാറപടകത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ആത്മമിത്രത്തെ കാണാന്‍ രവി വളളത്തോളും എത്തിയിരുന്നു. ജഗതി ശ്രീകുമാറിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് രവി വളളത്തോളിന് ഉണ്ടായിരുന്നത്.

    സ്വാസിക മുതല്‍ ലച്ചു വരെ! ലോക് ഡൗണില്‍ നൃത്ത വീഡിയോ പങ്കുവെച്ച താരങ്ങള്‍സ്വാസിക മുതല്‍ ലച്ചു വരെ! ലോക് ഡൗണില്‍ നൃത്ത വീഡിയോ പങ്കുവെച്ച താരങ്ങള്‍

    രവി വളളത്തോളും ജഗതി ശ്രീകുമാറും നാലാം ക്ലാസ് മുതല്‍ ഒന്നിച്ചു പഠിച്ചവരാണ്. ഒരുമിച്ച് നിരവധി നാടകങ്ങളിലും ഇരുവരും അഭിനയിച്ചിരുന്നു. കൂടാതെ ജഗതിയുടെ പിതാവ് എന്‍കെ ആചാരിയും രവി വളളത്തോളിന്റെ അച്ഛന്‍ നാടകാചാര്യനായിരുന്ന ടിഎന്‍ ഗോപിനാഥന്‍ നായരും അടുത്ത സുഹൃത്തുക്കളായിരുന്നു. മഹാകവി വളളത്തോള്‍ നാരായണ മേനോന്റെ മരുമകന്‍ കൂടിയായിരുന്നു രവി വളളത്തോള്‍.

    അമ്പതിലധികം സിനിമകളിലും നൂറോളം സീരിയലുകളിലും രവി വളളത്തോള്‍ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ഗാന രചയിതാവായും അദ്ദേഹം തിളങ്ങിയിരുന്നു. എഴുത്തുകാരന്‍ കൂടിയായ രവി വളളത്തോള്‍ 25ലധികം ചെറുകഥകളും എഴുതിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ നേരത്തെ സിനിമാ സീരിയല്‍ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു നടന്‍. രവീന്ദ്രനാഥന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ദൂരദര്‍ശനില്‍ ജോലി ചെയ്തുകൊണ്ടായിരുന്നു കരിയര്‍ തുടങ്ങിയത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ് രവി വളളത്തോള്‍. സിബി മലയില്‍ സംവിധാനം ചെയ്ത സാഗരം സാക്ഷി, നീ വരുവോളം എന്നീ ചിത്രങ്ങള്‍ രവി വള്ളത്തോളിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളാണ്‌

    രവിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു ആ ചിത്രത്തില്‍! ഓര്‍മ്മകള്‍ പങ്കുവെച്ച് സിബി മലയില്‍രവിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു ആ ചിത്രത്തില്‍! ഓര്‍മ്മകള്‍ പങ്കുവെച്ച് സിബി മലയില്‍

    English summary
    Ravi Vallathol And Jagathy Sreekumar Throw Back Picture Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X