twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ കൂടെ അഭിനയിക്കണം! ഏറ്റവും വലിയ ആഗ്രഹം ഇതാണ് , കാരണം വ്യക്തമാക്കി രവി വള്ളത്തോൾ

    |

    മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ രവി വള്ളത്തോൾ. വർഷങ്ങളായി സിനിമ മേഖലയിൽ സജീമായ ഇദ്ദേഹം ചെറുതും വലുതമായ നിരവധി റോളുകളിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് രവി വളളത്തോൾ.

    സിനമയേക്കാലും ടെലിവിഷൻ പരമ്പരകളിലാണ് സജീവം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. 1987 സ്വാതിതിരുന്നാൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി രവി വള്ളത്തോൾ തൊണ്ണൂറുകളിലെ സജീവ സാന്നിധ്യമായിരുന്ന താരം തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം വെളിപ്പെടുത്തുകയാണ്.

     കഠിന ഹൃദയനും പ്രചോദനമേകുന്നു! നൗഷാദിന് ധനസഹായവുമായി തമ്പി ആന്റണി, ഹൃദയസ്പർശിയായ വാക്കുകൾ കഠിന ഹൃദയനും പ്രചോദനമേകുന്നു! നൗഷാദിന് ധനസഹായവുമായി തമ്പി ആന്റണി, ഹൃദയസ്പർശിയായ വാക്കുകൾ

    മോഹൻലാൽ

    മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം രവി വള്ളത്തോൾ അഭിനയിച്ചുണ്ട്. എങ്കിൽ തന്നേയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തുകയാണ് താരം. മോഹൻലാലിനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കണമെന്ന് നടൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആഗ്രഹം പ്രകടപ്പിച്ചത്. ലാലേട്ടൻ നായകനായി എത്തിയ വിഷ്ണു ലോകത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

     മോഹൻലാലിനോട് ചോദിക്കുന്നത്

    എന്റെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ലാലേട്ടനോടും തുറന്നു പറഞ്ഞിരുന്നു. എപ്പോൾ ചോദിക്കുമ്പോഴും ലാൽ പറയും എനിയ്ക്ക് ഓർമയുണ്ട് ചേട്ടാ. വരട്ടെ... എന്ന് അദ്ദേഹം പറയും. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ നേർക്കു നേർ ഇതുവരെ ‌ പറ്റിയിട്ടില്ല. വിഷ്ണു ലോകത്തിൽ വെറുമൊരു ക്യാരക്ടർ വേഷത്തിലായിരുന്നു താൻ.

     രവി വള്ളത്തോളിന്റെ  ചിത്രം

    താൻ എഴുതിയ കഥ സിനിമയായപ്പോഴും മോഹൻലാൽ തന്നെയായിരുന്നു നായികൻ. രേവതിയ്ക്കൊരു പാവക്കുട്ടി എന്നായിരുന്നു ചിത്രത്തിന്റെ പേര്. 1968ൽ റിലീസായ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടായിരുന്നു. ഭരത് ഗോപി, മോഹൻലാൽ, രാധ എന്നിവർ ഇതിൽ അഭിനയിച്ചു. കാലാപാനിയിൽ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോൾ പറയുന്നു.

     സിരിയലിൽ  സജീവം

    പ്രവാസം എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ മിനിസ്ക്രീനിൽ എത്തിയത്. പിന്നീട് ഏഷ്യനെറ്റ്, സൂര്യ, അമൃത, ദൂരദർശൻ, ഫ്ലവേഴ്സ് ടിവി എന്നീ ചനലുകൾ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിലെ സ്ഥിരം മുഖമായിരുന്നു. അഭിനേതാവ് എന്നതിലുപരി എഴുത്തുക്കാരൻ കൂടിയാണിദ്ദേഹം. മിനിസ്ക്രീനിൽ നിന്ന് പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിരുന്നു. 2003 ലെ മികച്ച സീരിയൽ നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിരുന്നു. അമേരിക്കൻ ഡ്രീസ് എന്ന പരമ്പരയ്ക്കാണ് പുരസ്കാരം ലഭിച്ചത്. 2011 ൽ ഏഷ്യനെറ്റ് ടെലിവിഷൻ പുരസ്കാരവും ലഭിച്ചിരുന്നു.

    തൊണ്ണൂറുകളിൽ സജീവം

    1987 ൽ കരിയറ്‍ തുടങ്ങി 2016 വരെ സിനിമയിൽ സജീവമായിരുന്നു. ക്യാരക്ടർ വേഷങ്ങളായിരുന്നു കൂടുതലും രവി വളളത്തോളിനെ തേടിയെത്തിയത്. അച്ഛനായും , അമ്മാവനായും നിരവധി മികച്ച കഥാപാത്രങ്ങൾ രവി വള്ളത്തോൾ അവതരിപ്പിച്ചിട്ടുണ്ട്.

    English summary
    ravi vallathol says about mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X