»   » റസിയ പോലെ ഒരു കഥാപാത്രം ഇനയുണ്ടാകില്ല: രാധിക

റസിയ പോലെ ഒരു കഥാപാത്രം ഇനയുണ്ടാകില്ല: രാധിക

Posted By:
Subscribe to Filmibeat Malayalam
Radhika
യുവനടി രാധിക ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാല്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തെയാണ് എല്ലാവരും ചൂണ്ടിക്കാണിക്കുക. അതുപോലെ മികച്ചതും ശക്തമായതുമായ ഒരു കഥാപാത്രത്തെ പിന്നെ രാധികയ്ക്ക് കിട്ടിയിട്ടില്ല. രാധികയുടേതായി കൂടുതല്‍ ചിത്രങ്ങളും ഇറങ്ങിയിട്ടില്ല.

തന്നെത്തേടിയെത്തിയിരുന്ന എല്ലാ കഥാപാത്രങ്ങളും സ്വീകരിച്ചിരുന്നെങ്കില്‍ താന്‍ ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലുണ്ടാകുമായിരുന്നുവെന്നാണ് രാധിക പറയുന്നത്. നല്ല കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളുവെന്ന തീരുമാനമാണ് സിനിമകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നും രാധിക പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും എന്ന ചിത്രത്തില്‍ രാധിക പ്രധാന വേഷത്തിലെത്തിയിരുന്നു. പക്ഷേ ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയപരാജയമടയുകയാണുണ്ടായത്. എങ്കിലും വരുന്ന എല്ലാ ചിത്രങ്ങളും സ്വീകരിക്കില്ലെന്നും നല്ല കഥാപാത്രമാണെന്ന് തോന്നിയാല്‍ മാത്രമേ കാരറില്‍ ഒപ്പുവെയ്ക്കുകയുള്ളുവെന്നും രാധിക പറയുന്നു.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലാസ്‌മേറ്റ്‌സില്‍ ചെയ്ത റസിയ എന്ന കഥാപാത്രത്തിന് ശേഷം രാധികയുടെ കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ചയുണ്ടായിട്ടില്ല. പക്ഷേ ആ ഒരൊറ്റ വേഷം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ തനിയ്ക്ക് ഇടം ലഭിച്ചിട്ടുണ്ടെന്ന് രാധിക പറയുന്നു.

ഇപ്പോഴും പലേടത്തും വച്ച് കാണുമ്പോള്‍ ആളുകള്‍ റസിയയെന്ന് എന്നെ വിലിക്കുന്നു. അതിലും നല്ലൊരു കഥാപാത്രം ഇനി ലഭിയ്ക്കുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. ക്ലാസ്‌മേറ്റ്‌സിന് ശേഷം ഒരുവര്‍ഷം ഇടവേള എടുത്താണ് ഞാന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചത്. പ്രസന്നമല്ലാത്ത കഥാപാത്രങ്ങളിലേയ്ക്കാണ് എനിയ്ക്ക് പലപ്പോഴും ക്ഷണം ലഭിച്ചത്. അവ സ്വീകരിക്കാന്‍ എനിയ്ക്ക് താല്‍പര്യമില്ലായിരുന്നു. ടൈപ്പ് ആയിപ്പോകുമെന്ന ഭയം കൊണ്ടുതന്നെയാണ് പലറോളുകളും വേണ്ടെന്ന് വച്ചത്. വന്ന പല റോളുകള്‍ക്കും റസിയയുടെ ഛായ തന്നെയായിരുന്നു- രാധിക വിശദീകരിക്കുന്നു.

മോഡേണായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിയ്ക്ക് താല്‍പര്യമുണ്ട്. ഡാഡി കൂളില്‍ ഞാന്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരുന്നവരെയെല്ലാം വല്ലാതെ ട്രെഡീഷണലായ റോളുകളാണ്. ജീന്‍ ടോപ്പുമെല്ലാമിട്ട് അടിപൊളി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിയ്ക്കാഗ്രഹമുണ്ട്, ജീവിതത്തിലും ഞാന്‍ അങ്ങനെ തന്നെയാണ്- താരം പറയുന്നു.

ഉടനെ വിവാഹിതയാകാന്‍ തീരുമാനമുണ്ടോയെന്ന ചോദ്യത്തിന്, അത്തരത്തിലൊരു പദ്ധതി ഇപ്പോഴില്ലെന്നാണ് രാധിക മറുപടി നല്‍കുന്നത്.

English summary
I would've been a leading name in Mollywood had I chosen every role that came by my way!” says Radhika, who shot to fame as ‘Raziya’ in ‘Classmates’, six years ago,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam