»   » കണ്ടാല്‍ പോലും മിണ്ടില്ല

കണ്ടാല്‍ പോലും മിണ്ടില്ല

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ പിണക്കവും ഇണക്കവും മലയാള സിനിമയില്‍ പതിവാണ്. ഒരിക്കല്‍ ബദ്ധശത്രുക്കളായിരുന്ന മോഹന്‍ലാലും ജഗതിയും വീണ്ടും ഒന്നിച്ചു. ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ പിണങ്ങിയിരുന്ന സുരേഷ്‌ഗോപിയും ജയറാമും ജോഷി ചിത്രമായ സലാം കാശ്മീരിലൂടെ നല്ല സുഹൃത്തുക്കളാകുന്നു.

എന്നാല്‍ നേരെ കണ്ടാല്‍ പോലും മിണ്ടാത്ത താരങ്ങളും മലയാളത്തിലുണ്ട്. അതില്‍ പ്രധാന ശത്രുത ദിലീപും പൃഥ്വിരാജും തമ്മിലാണ്. ഒന്നിച്ച് ഇതുവരെ അഭിനയിക്കുകപോലും ചെയ്യാത്ത ഇവര്‍ ഒരേ വേദിയില്‍ മുഖാമുഖമെത്തിയാല്‍ പോലും മിണ്ടാറില്ല എന്നാണ് സിനിമയിലുള്ളവര്‍ പറയുന്നത്. രണ്ടുപേരുടെയും സുഹൃത്തുക്കള്‍ ഈ വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പക്ഷേ ഏശിയില്ല.

Prithviraj and Dileep

പൃഥ്വിരാജിന്റെ ചില സിനിമകള്‍ പരാജയപ്പെടുത്താന്‍ ആളെ വിട്ട് കൂക്കിച്ചു എന്ന തര്‍ക്കത്തിന്റെ പേരിലാണ് ഇവര്‍ ശത്രുക്കളായത്. പക്ഷേ തനിക്കങ്ങനെ ചെയ്യേണ്ട ആവശ്യമില്ല എന്നായിരുന്നു ദിലീപ് പ്രതികരിച്ചിരുന്നത്. പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്. നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. മീശമാധവന്‍, മിഴി രണ്ടിലും, റണ്‍വേ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിവയൊക്കെ ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ്.

ദിലീപ് പൃഥ്വി ശത്രുത പോലെ തന്നെയാണ് മമ്മൂട്ടി സുരേഷ്‌ഗോപി പ്രശ്‌നവും. പഴശിരാജ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ഈ തര്‍ക്കം. ഇതേക്കുറിച്ച്സുരേഷ്‌ഗോപി പല തവണ പറഞ്ഞിരുന്നെങ്കിലും കൃത്യമായി വിവരിച്ചിട്ടില്ല. പഴശിരാജയില്‍ മമ്മൂട്ടിക്കൊപ്പം തുല്യവേഷം ചെയ്യാനിരുന്നതായിരുന്നു സുരേഷ്‌ഗോപി. എന്നാല്‍ പിന്നീട് ആ വേഷം ശരത്കുമാറിനു ലഭിച്ചു. മമ്മൂട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് ആ വേഷം നഷ്ടമായതെന്നാണ് സുരേഷ്‌ഗോപി പറയുന്നത്. അന്നുതൊട്ട് ഇവരും പരസ്പരം കണ്ടാല്‍ മിണ്ടാറില്ല.

നടന്‍ തിലകന്‍ ജീവിച്ചിരുന്ന കാലത്ത് മമ്മൂട്ടിയും അദ്ദേഹവും തമ്മില്‍ വന്‍ ശത്രുതയായിരുന്നു. ഇതേതുടര്‍ന്ന് തിലകന് നിരവധി വേഷവും നഷ്ടമായിരുന്നു. നടന്‍ നെടുമുടിയും തിലകനും തമ്മില്‍ ശത്രുതയിലായിരുന്നു. തനിക്ക് പല വേഷവും നഷ്ടമാകാന്‍ കാരണം നെടുമുടിയാണെന്നാണ് തിലകന്‍ പറഞ്ഞിരുന്നത്.

ശത്രുതയിലായിരുന്ന ജയറാമും സുരേഷ്‌ഗോപിയും അടുത്തിടെ ഒന്നിച്ചതുപോലെ സുരേഷ്‌ഗോപിയും മമ്മൂട്ടിയും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
What is the reason behind Dileep and Prithviraj's long lasting dispute.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam