»   » മമ്മൂട്ടി സുരേഷ് ഗോപിയെ പെരുവഴിയില്‍ ഇറക്കിവിട്ടു

മമ്മൂട്ടി സുരേഷ് ഗോപിയെ പെരുവഴിയില്‍ ഇറക്കിവിട്ടു

Posted By:
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മില്‍ വര്‍ഷങ്ങളായി ഉടക്കിലാണെന്നറിയാം. മമ്മൂട്ടിയോ സുരേഷ് ഗോപിയോ അതിനെ കുറിച്ചൊന്നും അധികം പറയാത്തത് കൊണ്ടോ എന്തോ അതത്ര ചര്‍ച്ചാ വിഷയമായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് നടത്തിയ പരിപാടിയില്‍ തനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രശ്‌നമുണ്ടെന്നും അതെന്താണെന്ന് പറഞ്ഞ് സ്വയം ചെറുതാവുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞതോടെ വിഷയം വീണ്ടും ചര്‍ച്ചയായി.

ഈ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ ദുരന്തമനുഭവിച്ചത് ഷാജി കൈലാസാകും. 'കിംങ് ആന്റ് ദി കമ്മീഷന്റെ' ചിത്രീകരണം രണ്ടു പേരുടെയും ഈഗോ കാരണം മുടങ്ങുമെന്ന അവസ്ഥവരെ എത്തിയിരുന്നു. ഒടുക്കം തിരക്കഥ മാറ്റിയെഴുതാം എന്ന രഞ്ജിപ്പണിക്കര്‍ സമ്മതിച്ചപ്പോഴാണ് ചിത്രീകരണം പകുതി തടസ്സമില്ലാതെ പോയത്.

Mammootty, Suresh Gopi

മമ്മൂട്ടി നായകനായ പഴശ്ശിരാജയ്ക്കുമുണ്ട് ഒരു കഥ പറയാന്‍. ചിത്രത്തില്‍ ശരത്ത് കുമാര്‍ ചെയ്തിരുന്ന കുങ്കന്റെ വേഷം ആദ്യം തേടിയെത്തിയത് സുരേഷ് ഗോപിയെയായിരുന്നു. പക്ഷേ, മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ താനെങ്ങനെ വെറും സഹനടനായി അഭിനയിക്കും. പിന്നെയുള്ള 20ട്വന്റിയില്‍ ഒന്നിലധികം താരങ്ങള്‍ മുഖ്യവേഷത്തിലെത്തിയതുകൊണ്ട് അത്ര പ്രയാസമായിരുന്നില്ല.

സത്യത്തില്‍ എന്താണ് ഇവര്‍ക്കിടയിലെ പ്രശ്‌നം. കൃത്യമായി അറിയില്ലെങ്കിലും പറഞ്ഞുകേള്‍ക്കുന്നത് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആ പ്രശ്‌നം തുടങ്ങുന്നത് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണെന്നാണ്.

സുരേഷ് ഗോപിക്ക് അത്യാവശ്യമായി വീടുവരെ പോകേണ്ട ആവശ്യമുണ്ടായിരുന്നു. മറ്റെന്തോ ആവശ്യത്തിന് മമ്മൂട്ടിയും മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ വരുന്നുണ്ട്. അപ്പോള്‍, സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊള്ളാമെന്ന് മമ്മൂട്ടി ഉറപ്പു നല്‍കി. ഇതനുസരിച്ച് സുരേഷ് ഗോപി പ്രൊഡക്ഷനില്‍ നിന്ന് വിമാനടിക്കറ്റും എടുത്തില്ല.

അങ്ങനെ യാത്ര തുടങ്ങി. രാത്രിയും നല്ല റോഡും ഉള്ളതുകൊണ്ട് മമ്മൂട്ടി വണ്ടി പറപ്പിച്ചുവിട്ടു. വേഗത കൂടിയപ്പോള്‍ പതുക്കെ ഓടിക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇതത്ര രസിക്കാത്ത മമ്മൂക്ക വണ്ടിയില്‍ നിന്ന് പെരുവഴിയിലേക്ക് സുരേഷ് ഗോപിയെ ഇറക്കിവിട്ടത്രെ. പിന്നീട് ലോറിയില്‍ കയറിയാണ് സുരേഷ് ഗോപി പോയതെന്നാണ് കേള്‍ക്കുന്നത്.

English summary
What is the reason behind Mammootty and Suresh Gopi's long lasting dispute.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam