twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലൈമാക്‌സില്‍ മമ്മൂട്ടി തോറ്റു, പടം പൊട്ടി, പിന്നെ പ്രിയനും മമ്മൂട്ടിയും ഒന്നിച്ചില്ല!

    By Rohini
    |

    മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിച്ച പരാജയ ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. എത്ര തന്നെ നിരാശപ്പെടുത്തിയാലും ലാല്‍ - പ്രിയന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ട്.

    പ്രിയദര്‍ശനോട് നീ ആദ്യം സംവിധാനം പഠിക്കെന്ന് മമ്മൂട്ടി

    എന്നാല്‍ മമ്മൂട്ടിയും - പ്രിയനും തമ്മില്‍ ഒരിക്കലും അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടില്ല. ഈ കാലയളവില്‍ നാലേ നാല് ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രിയനും മമ്മൂട്ടിയും ഒന്നിച്ചത്. സിനിമകള്‍ ചെയ്തില്ലെങ്കിലും തങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്ന് പ്രിയന്‍ പറയുന്നു.

    ഒരുമിച്ച ചിത്രങ്ങളെല്ലാം പരാജയം, പ്രിയദര്‍ശന് മമ്മൂട്ടിയോട് ശത്രുതയോ...?

    പ്രിയദര്‍ശനും മമ്മൂട്ടിയും ഏറ്റവുമൊടുവില്‍ ഒന്നിച്ച ചിത്രമാണ് മേഘം. എന്തുകൊണ്ട് അതിന് ശേഷം ഒരു സിനിമ ചെയ്തില്ല.. എന്തായാരുന്നു ആ ചിത്രത്തിന്റെ പരാജയ കാരണം എന്നൊക്കേ അറിയാന്‍ തുടര്‍ന്ന് വാിയിക്കൂ...

    ചെറിയൊരു ആശയത്തില്‍ നിന്ന്

    ചെറിയൊരു ആശയത്തില്‍ നിന്ന്

    നമ്മള്‍ സ്‌നേഹിക്കുന്നവരെയല്ല, നമ്മളെ സ്‌നേഹിക്കുന്നവരെയാണ് നമ്മള്‍ കണ്ണുതുറന്നുകാണേണ്ടത് എന്ന് ചെറിയൊരു ആശയത്തില്‍ നിന്നാണ് മേഘം എന്ന ചിത്രം രൂപപ്പെട്ടത്. മമ്മൂട്ടിയെ നായകനാക്കി പ്രിയന്‍ ആലോചിച്ച ചിത്രത്തിന് ടി ദാമോദരന്‍ തിരക്കഥ എഴുതി

    മോഹന്‍ലാലിന്റെ പങ്ക്

    മോഹന്‍ലാലിന്റെ പങ്ക്

    പ്രിയദര്‍ശന് മോഹന്‍ലാലുമായുള്ള സൗഹൃദം അറിയാമല്ലോ.. അതുപോലെ തന്നെ മമ്മൂട്ടിയും മോഹന്‍ലാലും സുഹൃത്തുക്കളാണ്. മോഹന്‍ലാലിന്റെ ഭാര്യാ പിതാവായ സുരേഷ് ബാലാജിയാണ് മേഘം എന്ന ചിത്രം നിര്‍മിച്ചത്. ചിത്രം വിതരണത്തിനെടുത്തത് ലാലിന്റെ പ്രണവവും.

    മനോഹരമൊരു ചിത്രം..

    മനോഹരമൊരു ചിത്രം..

    വളരെ മനോഹരമൊരു കുഞ്ഞു ചിത്രമായിരുന്നു മേഘം. മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തില്‍ നിറഞ്ഞുനിന്നു. ശ്രീനിവാസനും പ്രിയാഗില്ലും കൊച്ചിന്‍ ഹനീഫയും നെടുമുടിയും കെ പി എസ് സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു.

    പരാജയം സംഭവിച്ചു

    പരാജയം സംഭവിച്ചു

    1999 ഏപ്രില്‍ 15 ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിനെത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പടം വേണ്ടത്ര ക്ലിക്കായില്ല. ബോക്‌സോഫീസില്‍ മേഘത്തിന് പിടിച്ചുനില്‍ക്കാനായില്ല.

    പ്രതീക്ഷ വിനയായി

    പ്രതീക്ഷ വിനയായി

    മലയാളത്തില്‍ ചന്ദ്രലേഖ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മേഘം. അതുകൊണ്ടുതന്നെ ചന്ദ്രലേഖ പോലെ ഒരു സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്‌നറാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ മേഘം അതായിരുന്നില്ല എന്നത് ചിത്രത്തിന്റെ പരാജയത്തിന് പ്രധാന കാരണമാണം.

    മമ്മൂട്ടിയുടെ പരാജയം

    മമ്മൂട്ടിയുടെ പരാജയം

    ക്ലൈമാക്‌സിലാകട്ടെ പരാജയപ്പെട്ട നായകനായിരുന്നു മമ്മൂട്ടി. അതും പ്രേക്ഷകര്‍ ചിത്രത്തെ തള്ളിക്കളയുന്നതിന് കാരണമായി. അക്കാലത്തൊക്കെ നായകന്റെ മരണവും പരാജയവുമൊക്കെ പ്രേക്ഷകരെ സംബന്ധിച്ച് വലിയ വിഷയമായിരുന്നു.

    മമ്മൂട്ടി പ്രിയന്‍ കൂട്ടുകെട്ട്

    മമ്മൂട്ടി പ്രിയന്‍ കൂട്ടുകെട്ട്

    മാത്രമല്ല, പ്രിയദര്‍ശനും മമ്മൂട്ടിയും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു അത്ഭുതചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. മേഘത്തില്‍ അതുണ്ടായില്ല. പറയാനും വയ്യ പറയാതിരിക്കാനും വയ്യ (1985), രാക്കുയിലിന്‍ രാഗസദസില്‍ (1986), മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പ്രിയനും ഒന്നിച്ച ചിത്രമാണ് മേഘം (1999).. അതിന് ശേഷം ഇരുവരും ഒന്നിച്ചൊരു ചിത്രമുണ്ടായിട്ടില്ല.

    English summary
    Reason behind the flop of Megham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X