»   » മോഹന്‍ലാല്‍ മുണ്ടൂരി, നിര്‍മാതാവ് സിനിമ ഉപേക്ഷിച്ചു; തെലുങ്കില്‍ ഈ ധൈര്യമില്ലാത്തതുകൊണ്ട് സംഭവിച്ചത്

മോഹന്‍ലാല്‍ മുണ്ടൂരി, നിര്‍മാതാവ് സിനിമ ഉപേക്ഷിച്ചു; തെലുങ്കില്‍ ഈ ധൈര്യമില്ലാത്തതുകൊണ്ട് സംഭവിച്ചത്

Posted By: Rohini
Subscribe to Filmibeat Malayalam

തലമുറകള്‍ ആവര്‍ത്തിച്ച് കാണുന്ന ചിത്രമാണ് മോഹന്‍ലാല്‍ - ഭദ്രന്‍ കൂട്ടകെട്ടില്‍ പിറന്ന സ്പടികം. ആട് തോമയായെത്തുന്ന ലാല്‍ മുണ്ടൂരി അടിയ്ക്കുന്ന രംഗം കാണുമ്പോള്‍ ഇന്നും ആവേശം കൊള്ളുന്ന ആരാധകരുണ്ട്.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

എന്നാല്‍ ഈ രംഗത്ത് പിന്നില്‍ വലിയൊരു കഥ തന്നെയുണ്ട്. ഈ രംഗം ഉള്‍ക്കൊള്ളികാത്തത് കൊണ്ട് മാത്രം സ്പടികത്തിന്റെ തെലുങ്ക് റീമേക്ക് പൊട്ടിയ കഥ നിങ്ങള്‍ക്കറിയാമോ?

ആദ്യ നിര്‍മാതാവ് പിന്മാറിയത്

മോഹന്‍ലാല്‍ തുണി പറിച്ചടിയ്ക്കുന്ന രംഗത്ത് ആളുകള്‍ കൂവും എന്നും ഈ രംഗം സിനിമയില്‍ നിന്ന് ഒഴിവാക്കണം എന്നും സിനിമയുടെ ആദ്യ നിര്‍മാതാവായ സെവന്‍ ആര്‍ട് വിജയകുമാര്‍ ഭദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതാണ് സിനിമയുടെ ഹൈലൈറ്റെന്നും ഇത് മാറ്റില്ലെന്നും ഭദ്രന്‍ വാശി പിടിച്ചതോടെ നിര്‍മാതാവ് സിനിമ ഉപേക്ഷിച്ചു.

മോഹന്‍ലാല്‍ മുണ്ടൂരി

ഒടുവില്‍ ഷോഗണ്‍ മോഹനാണ് സ്പടികം നിര്‍മിച്ചത്. യാതൊരു നാണക്കേടിനെയും കുറിച്ച് ആലോചിക്കാതെ മോഹന്‍ലാല്‍ മുണ്ടൂരി അടിച്ചു. സംവിധായകന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല, ലാല്‍ മുണ്ടൂരി അടിയ്ക്കുന്ന രംഗത്ത് ആളുകള്‍ കൂവിയത് കളിയാക്കിക്കൊണ്ടായിരുന്നില്ല, ആവേശത്തോടെയായിരുന്നു. സിനിമ വമ്പന്‍ വിജയവും.

തെലുങ്കിലേക്ക് റീമേക്ക്

സ്പടികം എന്ന മലയാള സിനിമ നാല് പ്രാവശ്യം കണ്ട തെലുങ്ക് ഹിറ്റ് മേക്കര്‍ എസ് വി കൃഷ്ണ റെഡ്ഡിയ്ക്ക് സിനിമ റീമേക്ക് ചെയ്യാന്‍ താത്പര്യമായി. നാഗാര്‍ജ്ജുനെയാണ് നായകനായി കണ്ടത്. അന്ന് തെലുങ്ക് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് നാഗാര്‍ജ്ജുന്‍. ഈ രംഗം നാഗാര്‍ജ്ജുന്‍ ചെയ്താന്‍ ഗംഭീരമായിരിയ്ക്കുമെന്ന് കൃഷ്ണ റെഡ്ഡി കണക്കുകൂട്ടി

ധൈര്യമില്ല, സിനിമ പരാജയം

അങ്ങനെ വജ്രം എന്ന പേരില്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. ഉര്‍വശിയ്ക്ക് പകരം മീന നായികയായെത്തി. എന്നാല്‍ മുണ്ടൂരി അടിയ്ക്കുന്ന രംഗം ചെയ്യാന്‍ നാഗാര്‍ജ്ജുന് ധൈര്യമില്ലായിരുന്നു. ഈ രംഗം തന്റെ ഇമേജിനെ ബാധിയ്ക്കും എന്നായിരുന്നു നടന്റെ പക്ഷം. അത് സിനിമയെ ബാധിച്ചു. ഒരു ഓളവും തിയേറ്ററില്‍ സൃഷ്ടിക്കാതെ വജ്രം പൊട്ടിപ്പൊളിഞ്ഞു. നാഗാര്‍ജ്ജുന്റെ കരിയറിലെ വമ്പന്‍ തിരിച്ചടിയുമായി.

English summary
Reason behind the flop of Spadika telugu remake Vajram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam