»   » നിവിന്റെ നായികമാര്‍ക്കൊന്നും മലയാളത്തില്‍ തീരെ ആയുസില്ല, ദേ അതും പോയി!!!

നിവിന്റെ നായികമാര്‍ക്കൊന്നും മലയാളത്തില്‍ തീരെ ആയുസില്ല, ദേ അതും പോയി!!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ആദ്യമൊക്കെ ഏറ്റവും കൂടുതല്‍ പുമുഖ നായികമാര്‍ എത്തിയിരുന്നത് ദിലീപിനൊപ്പമാണ്. ആ കടമ ഇപ്പോള്‍ നിവിന്‍ പോളി ഏറ്റെടുത്തിട്ടുണ്ട്. നിവിനൊപ്പം ഒത്തിരി പുതുമുഖ നായികമാര്‍ മലയാള സിനിമയിലെത്തി. പക്ഷെ പറഞ്ഞിട്ടെന്താ, ഒരാളെയും മലയാളത്തിന് കിട്ടില്ല. നിവിനൊപ്പം മലയാളത്തില്‍ വന്ന് നേരെ അങ്ങ് അന്യഭാഷയിലേക്ക് പോകും. ആ പട്ടികയില്‍ ഇതാ ഒരാള്‍ കൂടെ.

ഞാന്‍ അപേക്ഷിയ്ക്കുകയാണ്, സോലോയെ കൊല്ലരുത്; വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീബ മോണിക്കയും കേരളം വിടുന്നു. നവാഗത സംവിധായകനായ പിച്ചുമണി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജയ് യുടെ നായികയായി തമിഴകത്തേക്ക് പോകാനൊരുങ്ങുകയാണ് റീബ. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്തായാലും റീബ അടക്കം തെന്നിന്ത്യന്‍ സിനിമകളിലേക്ക് മാറിയ നിവിന്‍ പോളിയുടെ നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം

മാറിടത്തിലെ ടാറ്റു വരെ കാണാം, വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു

നസ്‌റിയ നസീം

ബാലതാരമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന നസ്‌റിയ നസീം നായികയായി തുടക്കം കുറിച്ചത് നിവിന്‍ പോളിയ്‌ക്കൊപ്പമാണ്. നേരം എന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്തപ്പോള്‍, നസ്‌റിയ തമിഴകത്ത് ശ്രദ്ധിയ്ക്കപ്പെട്ടു. തുടര്‍ന്ന് നയ്യാണ്ടി, രാജറാണി, വായ് മൂടി പേസുവോം, തിരുമണം എന്നും നിക്കാഹ് എന്നീ ചിത്രങ്ങളുമായി തമിഴകത്ത് തിരക്കിലായിരുന്നു നസ്‌റിയ.

സയി പല്ലവി

തമിഴ്‌നാട്ടുകാരിയായ സായി പല്ലവി, നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പ്രേമം എന്ന ചിത്രം ഹിറ്റായതോടെ സായി പല്ലവിയ്ക്ക് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങള്‍ വന്നു. ഫിദ എന്ന ചിത്രം ചെയ്തു കൊണ്ട് സായി പല്ലവിയും അന്യഭാഷയിലേക്ക് കടന്നു. തമിഴില്‍ ധാരാളം അവസരങ്ങള്‍ നടിയുടെ വാതിലില്‍ മുട്ടുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.

അനുപമ പരമേശ്വരന്‍

പ്രേമത്തിന് ശേഷം അനുപമയെ കാണാന്‍ പോലും മലയാളത്തിന് കിട്ടുമായിരുന്നില്ല. തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു അനുപമ. തമിഴില്‍ ധനുഷിനൊപ്പം കൊടി എന്ന സിനിമയിലും അഭിനയിച്ചു. ജോമോന്റെ സുവിശേഷത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വന്നെങ്കിലും അനു വീണ്ടും തെലുങ്ക് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചരിയ്ക്കുകയാണിപ്പോള്‍

മഡോണ സെബാസ്റ്റിന്‍

പ്രേമത്തലൂടെ വന്ന മഡോണ സെബാസ്റ്റിനും അവസരങ്ങള്‍ കുറവായിരുന്നില്ല. പ്രേമത്തിന്റെ റീമേക്കിലൂടെ തെലുങ്കിലെത്തി. തെലുങ്കിനെക്കാള്‍ മഡോണയ്ക്ക് സ്വീകരണ ലഭിച്ചത് തമിഴകത്താണ്. വിജയ് സേതുപതിയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങളും ധനുഷിനൊപ്പം ഒരു ചിത്രത്തിലും ഇതുവപെ അഭിനയിച്ചു.

മഞ്ജിമ മോഹന്‍

മഞ്ജി മോഹന്‍ ഒരു വടക്കന്‍ സെല്‍ഫിയും ചെയ്ത് ഒറ്റ പോക്കായിരുന്നു. പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഗൗതം മേനോന്റെ അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തലൂടെ തെലുങ്കിലും തമിഴിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലണ്. ക്വീന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കുമായി മഞ്ജിമ മടങ്ങി വരുന്നതായി വാര്‍ത്തകളുണ്ട്.

അനു ഇമ്മാനുവല്‍

ബാലതാരമായിരുന്ന അനു ഇമ്മാനുവലും നായികയായി തുടക്കം കുറിച്ചത് നിവിന്‍ പോളിയ്‌ക്കൊപ്പമാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തലൂടെ. എന്നാല്‍ ആദ്യ മലയാള സിനിമയ്ക്ക് ശേഷം അനുവും തെലുങ്കിലേക്ക് പോയി.

നിക്കി ഗല്‍റാണി

അന്യഭാഷക്കാരിയായ നിക്കി ഗല്‍റാണിയുടെ ആദ്യ ചിത്രം മലയാളത്തിലാണ്. അതും നിവിന്‍ പോളിയുടെ നായികയായി. 1983 ല്‍ നാടന്‍ പെണ്‍കുട്ടിയായി എത്തിയ നിക്കി തമിഴ് സിനിമയിലേക്ക് പോയതോടെ സൂപ്പര്‍ ഗ്ലാമര്‍ നായികയായി.

നമിത പ്രമോദ്

സീരിയല്‍ രംഗത്ത് നിന്ന് വന്നനമിത പ്രമോദും നായികയായി അരങ്ങേറിയത് നിവിന്‍ പോളിയ്‌ക്കൊപ്പമാണ്. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്ന നമിത പിന്നീട് മലാളത്തില്‍ മിന്നി കയറി. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലാണ് നമിത.

റീബ മോണിക്ക

ഈ ലിസ്റ്റില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് റീബ മോണിക്ക. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം റീബയടെ ആരും കണ്ടിരുന്നില്ല. എന്നാല്‍ തമിഴില്‍ ചിലര്‍ കണ്ടെത്തി. ജയ് യുടെ നായികയായിട്ടാണ് റീബ തമിഴകത്തേക്ക് പോകുന്നത്.

English summary
Reba Monica John To Make Her Debut In Kollywood!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam