»   » ഒരു ചിത്രത്തിന് ദിലീപ് പ്രതിഫലം രണ്ടരകോടി!

ഒരു ചിത്രത്തിന് ദിലീപ് പ്രതിഫലം രണ്ടരകോടി!

Posted By:
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ സിനിമകള്‍ക്കിടയും ചിലര്‍ കുടുംബ ചിത്രങ്ങള്‍ ചികഞ്ഞ് പോകാറുണ്ട്. അങ്ങനെ നോക്കുബോള്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ കുടുംബത്തോടൊപ്പം ഇരുന്ന കാണാന്‍ കഴിയുന്ന സിനിമകളധികവും ജനപ്രിയ നടന്‍ ദിലീപിന്റേതാണ്. നിലവാരത്തിനുപരി എല്ലാവര്‍ക്കും ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുമോ എന്നതാണ് മിക്ക കുടുംബപ്രേക്ഷകരും നോക്കുന്നത്.

അതുകൊണ്ടെന്തായി ദിലീപിന്റെ രാശി തെളിഞ്ഞു. ചാനലുകളില്‍ ദിലീപിനാണ് മാര്‍ക്കറ്റ്. ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങള്‍ മറ്റൊരു മാനദണ്ഡവും നോക്കാതെ കണ്ണുമടച്ച് സ്വന്തമാക്കാന്‍ ചാനലുകള്‍ മത്സരിക്കുകയാണ്. സാറ്റലൈറ്റ് റേറ്റ് ഉയര്‍ന്നതോടെ എത്ര പ്രതിഫലം നല്‍കിയും ദിലീപിന്റെ ഡേറ്റ് സ്വന്തമാക്കാന്‍ നിര്‍മാതാക്കളും മത്സരിക്കുന്നു.

Dileep

ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് വാങ്ങുന്ന പ്രതിഫലം രണ്ടരക്കോടി രൂപയാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലുമില്ല ഈ റേറ്റ്. ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന് 5കോടി 60 ലക്ഷം സാറ്റലൈറ്റ് തുക നല്‍കി സൂര്യടിവി സ്വന്തമാക്കിയിരിക്കുകയാണ്.

എന്തായാലും ദിലീപ് ഇപ്പോള്‍ നല്ല തിരക്കിലാണ്. എഴുസുന്ദര രാത്രികളിലെ രണ്ട് പാട്ടു സീനികള്‍ കൂടെ അഭിനയിച്ചാല്‍ അതിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അത് കഴിഞ്ഞ് ദിലീപ് റാഫി മെക്കാര്‍ട്ടിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കും. ശേഷം ഷാഫിയുടെ. അത് കഴിഞ്ഞ് സദ്ദാം ശിവന്‍ എന്ന ജോഷി ചിത്രം. അതിനിടയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന കെകെ ഹരിദാസിന്റെ കല്യാണപിറ്റേന്ന് എന്ന ചിത്രത്തിലും നായകന്‍ ദിലീപ് തന്നെ.

English summary
Dileep, whose popularity in Malayalam Cinema is eclipsed only by Mohanlal and Mammootty, now Dileep is getting record remuneration for his upcoming movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam