»   » റിലീസിന് ശേഷം റെഡ് വൈനിന്റെ ക്ലൈമാക്‌സ് മാറ്റി?

റിലീസിന് ശേഷം റെഡ് വൈനിന്റെ ക്ലൈമാക്‌സ് മാറ്റി?

Posted By:
Subscribe to Filmibeat Malayalam
റിലീസിന് മുമ്പുതന്നെ കഥമോഷണത്തിന്റെ പേരില്‍ വിവാദത്തിലായ ചിത്രമാണ് റെഡ് വൈന്‍. ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇത്തവണ ക്ലൈമാക്‌സാണ് താരം.


മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് റിലീസിന് ശേഷം മാറ്റിയെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്ത ശരിയല്ലെന്നും അവസാനഭാഗത്ത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ ചെറിയ വ്യത്യാസം വരുത്തുകമാത്രമാണ് ചെയ്തതെന്നും സംവിധായകന്‍ സലാം ബാപ്പു പറയുന്നു.

ചിത്രം വലിയൊരുവിഭാഗം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സലാം ബാപ്പു പറയുന്നു. പക്ഷേ യുവാക്കള്‍ ഈ പടത്തോട് വലിയ ആഭിമുഖ്യം കാണിക്കുന്നില്ലെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.

മോഹന്‍ലാല്‍ ചെയ്തിരിക്കുന്ന രതീഷ് വാസുദേവന്‍ എന്ന കഥാപാത്രത്തിന്റെ വി്ശ്വാസങ്ങളെയും തത്വചിന്തയെയും മുന്‍നിര്‍ത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. അത് ചിലപ്പോള്‍ യുവനിരയ്ക്ക് അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുണ്ടാവില്ലെന്ന് കരുതി, അവസാനം ചെറിയ ചില മാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ക്ലൈമാക്‌സിലല്ല മാറ്റം വരുത്തിയത്, ചെറിയ ചില കാര്യങ്ങളില്‍ മാത്രമാണ്- സലാം വിശദീകരിക്കുന്നു.

കഥാവസാനത്തിലുള്ള മാറ്റം ഒരുതരത്തിലും ഷോയെയോ ക്ലൈമാക്‌സിനെയോ ബാധിക്കില്ലെന്നും സംവിധായകന്‍ ഉറപ്പ് പറയുന്നു.

English summary
Salam Bappu's Red Wine is in the news yet again, this time for its climax.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam