»   » ഇത്തവണ ലാലിന്റെ കൂടെ ഫഹദും ആസിഫലിയുമുണ്ട്

ഇത്തവണ ലാലിന്റെ കൂടെ ഫഹദും ആസിഫലിയുമുണ്ട്

Posted By:
Subscribe to Filmibeat Malayalam
Red Wine
ഇക്കുറി മോഹന്‍ലാലിന്റെ വരവ് ഒറ്റയ്ക്കല്ല. മലയാളത്തിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പമാണ്. ഫഹദ് ഫാസിലിനും ആസിഫ് അലിക്കുമൊപ്പം ലാല്‍ ആദ്യമായി അഭിനയിക്കുന്ന റെഡ് വൈനിന്റെ ചിത്രീകരണം കോഴിക്കോട് തുടക്കമായി. രതീഷ് വാസുദേവ് എന്ന കഥാപാത്രത്തെയാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ സലാം ബാപ്പു മാമന്‍ കെ.രാജന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ മലയാളത്തിലെ രണ്ടു ജനറനേഷന്‍ താരങ്ങളുടെ സംഗമം കൊണ്ട് ശ്രദ്ധേയമാകുകയാണ്. ഫഹദ് ഫാസില്‍ നായകനായി രണ്ടാമതെത്തിയ ശേഷം ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സാംസ്‌കാരിക പ്രവര്‍ത്തകനായ വയനാട്ടുകാരന്റെ വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. നാട്ടുകാരുടെ വിഷയങ്ങളിലൊക്കെ ഇടപെട്ട്, നാടകം കളിച്ചു നടക്കുന്ന ചെറുപ്പക്കാരനാണ് അനൂപ്. നാടക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇയാള്‍ ഇടയ്ക്ക് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുകാരനായ സെയില്‍സ്മാന്‍ ആണ് രമേശന്‍. സാമ്പത്തിക ബാധ്യതയുള്ള ഈ ചെറുപ്പക്കാരന് പണമാണ് കൂടുതല്‍ വേണ്ടത്. പരസ്പര ബന്ധമില്ലാത്ത ഇവര്‍ക്കിടയിലേക്കാണ് രതീഷ് വാസുദേവ് എത്തുന്നത്. രതീഷ് വാസുദേവിന്റെ രംഗപ്രവേശത്തോടെയാണ് അനൂപിന്റെയും രമേശി( ആസിഫ്)ന്റെയും ബന്ധം അറിയുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് റെഡ് വൈന്‍ പുരോഗമിക്കുന്നത്.

പാസഞ്ചര്‍ ഫെയിം രഞ്ജിത് ശങ്കറിന്റെ അസോസിയേറ്റായിരുന്നു തിരക്കഥാകൃത്തായ മാമന്‍ കെ.രാജന്‍. ലാല്‍ജോസിന്റെ അസോസിയേറ്റായിരുന്നു സലിം ബാപ്പു. ഇവരുടെ ഒന്നിക്കല്‍ മോഹന്‍ലാലിനെ ന്യൂജനറേഷന്‍ ചിത്രത്തിലേക്കു കൊണ്ടുവന്നാണ് എന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ലാലിന്റെ സിനിമയില്‍ യുവതാരങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ലാല്‍ കഥാപാത്രത്തോളം പ്രാധാന്യമുള്ളവര്‍ ഉണ്ടാകാറില്ല. ഗ്രാന്‍്ഡ് മാസ്റ്ററില്‍ നരേയ്ന്‍ കൂടെ അഭിനയിച്ചിരുന്നെങ്കിലും അത് പൂര്‍ണമായും ലാല്‍ ചിത്രമായിരുന്നു. എന്നാല്‍ റെഡ് വൈന്‍ ലാല്‍ ചിത്രമായിട്ടല്ല ബ്രാന്‍്ഡ് ചെയ്യുന്നത്. മൂന്നുപേര്‍ക്കും തുല്യ പ്രാധാന്യമാണു നല്‍കിയിരിക്കുന്നത്.

ഗൗരി മീനാക്ഷി ഫിലിംസിന്റെ ബാനറില്‍ എസ്. ഗിരീഷ് ലാല്‍ ആണ് നിര്‍മാണം. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ടി.ജി. രവി, അനൂപ് ചന്ദ്രന്‍, മേഘ്‌നരാജ്, മിയ, അനുശ്രീ എന്നിവരാണ് മറ്റു താരങ്ങള്‍. മലയാള സിനിമയുടെ രുചി മാറുന്നുവെന്നു മനസ്സിലാക്കിക്കൊണ്ടുള്ള ലാലിന്റെ ചുവടുമാറ്റമാണ് റെഡ് വൈന്‍.

English summary
'Red Wine',the movie has an interesting get together of three big stars of Mollywood- Mohanlal, Fahad Fazil and Asif Ali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam