»   »  നീരജിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് റീബ, പരസ്യമായ തുറന്നുപറച്ചില്‍, വീഡിയോ വൈറല്‍!

നീരജിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് റീബ, പരസ്യമായ തുറന്നുപറച്ചില്‍, വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
നീരജിനെ പ്രോപ്പോസ് ചെയ്ത് നടി, വീഡിയോ കാണാം

രാജ് പ്രഭാവതി സംവിധാനം ചെയ്ത ബഡ്ഡിയിലൂടെയാണ് നീരജ് മാധവ് സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമുള്ള ദൃശ്യം തന്നെയാണ് നീരജിന് ഓര്‍ക്കുമ്പോള്‍ ഇന്നും ആദ്യം മനസ്സിലെത്തുന്നത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും ആലാപനത്തിലുമെല്ലാം മികവ് തെളിയിച്ച് മുന്നേറുകയാണ് താരം. സഹനടനില്‍ നിന്നും നായകനായി മാറിയിരിക്കുകയാണ് താരം ഇപ്പോള്‍. നീരജ് നായകനായെത്തിയ പൈപ്പിന്‍ ചുവട്ടിലെ പ്രണയം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

തന്മാത്രയിലെ ഇന്‍റിമേറ്റ് രംഗം കാണിച്ചു, പറഞ്ഞത് വളച്ചൊടിച്ചു, രൂക്ഷവിമര്‍ശനവുമായി മീര വാസുദേവ്!

മമ്മൂട്ടിയുടെ എഡ്ഡി അല്‍പ്പം പിശകാണ്, പ്രതീക്ഷകള്‍ക്കും അപ്പുറമാണ് മാസ്റ്റര്‍പീസ്, ടീസര്‍ വൈറല്‍!

യുവതാരങ്ങളില്‍ ഏറെ ശ്രേദ്ധേയനായ നീരജിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടയില്‍ കോളേജുകളിലെത്തിയ താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന നീരജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നായകനായി തുടക്കമിട്ടതിനെക്കുറിച്ച്

പൊതുവെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന തരത്തിലുള്ള സ്വഭാവമാണ് തന്റേത്. ഈ സിനിമയിലെ നായക കഥാപാത്രം തേടിയെത്തിയപ്പോഴും അതില്‍ നിന്ന് ഒഴിഞ്ഞു മാറാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇപ്പോള്‍ നായകനാവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥിരം പല്ലവി ആവര്‍ത്തിച്ചെങ്കിലും സംവിധായകന് മുന്നില്‍ അതേറ്റില്ലെന്ന് താരം പറയുന്നു.

നീരജിനെ വെച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നു

സംവിധായകനായ ഡൊമിന്‍ ഡിസില്‍വയും നീരജും അടുത്ത സുഹൃത്തുക്കളാണ്. നീരജിനെ വെച്ചാണ് ഈ സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആദ്യമേ തന്നെ ഡൊമിന്‍ വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിന് അനുയോജ്യമായ ഫീച്ചേഴ്‌സ് നീരജിലുള്ളത് കൊണ്ട് മറ്റ് താരത്തെ വെച്ച് ഈ സിനിമ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നീരജിന്റെ നായികയായി റീബ

നിവിന്‍ പോളി നായകനായെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയാണ് റീബ മോണിക്ക ജോണ്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ നീരജിന്റെ നായികയായെത്തിയത് റീബയാണ്.

പ്രൊപ്പോസ് ചെയ്യാന്‍ പറഞ്ഞപ്പോള്‍

റെഡ് എഫ്എം ന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആര്‍ ജെ മൈക്ക് റീബയോട് നീരജിനെ പ്രൊപ്പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലാഗുള്ള പ്രൊപ്പോസല്‍

പരിപാടിക്കിടയില്‍ റീബയോട് പ്രൊപ്പോസ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇത് വളരെ ലാഗുള്ളതാണ് . സിനിമയില്‍ ഇങ്ങനെയൊന്നും പറ്റില്ലെന്ന് ആര്‍ ജെ മൈക്ക് പറയുന്നു. വളരെ രസകരമായാണ് റീബ നീരജിനെ പ്രൊപ്പോസ് ചെയ്തത്.

പ്രണയം തകര്‍ന്നുവെന്നറിഞ്ഞാല്‍

അടുത്ത സുഹൃത്തിന്റെ പ്രണയം തകര്‍ന്നുവെന്നറിഞ്ഞാല്‍ എങ്ങനെയാണ് പ്രതികരണമെന്ന് ചോദിച്ചപ്പോള്‍ അവന്‍ രക്ഷപ്പെട്ടെന്നായിരുന്നു നീരജിന്റെ പ്രതികരണം. നിനക്ക് അവളെ കിട്ടാനുള്ള ക്വാളിറ്റിയില്ല നീയെന്തിന് അവളുടെ കൂടെ പോയെന്നാണ് താന്‍ പറയുകയെന്ന് റീബ പറയുന്നു.

വീഡിയോ വൈറലാവുന്നു

റെഡ് എഫ് എം ന്റെ റെഡ് കാര്‍പ്പറ്റ് പരിപാടിയുടെ വീഡിയോ ഇപ്പോളഴ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണൂ.

English summary
Reeba John propses Neeraj Madhav, video getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam