»   » കണ്ടതിലും വ്യത്യസ്തമായ വിവാഹ ജീവിതമാണ് ഞങ്ങളുടേതെന്ന് റീമ

കണ്ടതിലും വ്യത്യസ്തമായ വിവാഹ ജീവിതമാണ് ഞങ്ങളുടേതെന്ന് റീമ

By: Sanviya
Subscribe to Filmibeat Malayalam

ആഷികുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് നടി റീമ കല്ലിങ്കല്‍. ഞാന്‍ കണ്ടു വന്ന രീതിയിലുള്ള വിവാഹ ജീവിതമല്ല ഞങ്ങളുടേത്. ഒന്നിച്ച് താമസിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. എനിക്കിതൊരു ലേണിങ് പ്രോസസാണെന്നും റീമ പറയുന്നു.

ആഷിക് എന്നെ കാണുന്നത് ഒരു 13 വയസുകാരിയെ പോലെയാണെന്നും റീമ പറയുന്നു. 2009ല്‍ പുറത്തിറങ്ങിയ റിതു എന്ന ചിത്രത്തിലൂടെയാണ് റീമ സിനിമയില്‍ എത്തിയത്. ആ വര്‍ഷം തന്നെ കേരള കഫേ, നീല താമര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

നൃത്ത രംഗത്ത്

ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്ത് കോളേജില്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന കൊറിയോഗ്രാഫറാണ് തന്നിലെ നര്‍ത്തകിയെ ആദ്യം തിരിച്ച് അറിഞ്ഞതെന്ന് റീമ പറയുന്നു. ഓഡിഷനില്‍ പോലും നടത്താതെ തന്നെ അവരുടെ കമ്പിനിയില്‍ എടുത്തുവെന്ന് റീമ പറയുന്നു.

വീട്ടില്‍ നിന്ന് ഇറക്കി വിട്ടേനെ

ഡാന്‍സ് കമ്പിനിയില്‍ ചേരാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഒത്തിരി വാശിപ്പിടിച്ചു. അവസാനം വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്ന് വരെയായി. പിന്നെ വീട്ടുക്കാര്‍ക്ക് മനസിലായി പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന്.

എന്റെ റോള്‍ മോഡലുകള്‍

അമ്മയും ഉമ്മച്ചിയുമാണ് എന്റെ റോള്‍ മോഡലുകള്‍. കുടുംബത്തിന്റെ നിയന്ത്രണം സ്ത്രീയില്‍ നിഷിപ്തമാണെന്ന് അനുഭവംകൊണ്ട് പഠിച്ചു.

ഉത്തരവാദിത്വങ്ങളെ കുറിച്ച്

ഉത്തരവാദിത്വങ്ങളെല്ലാം ഞങ്ങള്‍ ഒരുപോലെ പങ്കിടുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്നാല്‍ ആഷികിന് കുറച്ച് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്ന് റീമ പറയുന്നു.

English summary
Reema Kallingal about career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam