TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കള്ളന്റെ ഭാര്യയായി റീനു മാത്യൂസ്
ആദ്യചിത്രമായ ഇമ്മാനുവലിന് ശേഷം നടി റീനു മാത്യൂസിന് ലഭിച്ച വേഷമായിരുന്നു അമല്‍ നീരദ് ഒരുക്കിയ അഞ്ജു സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യയിലെ കഥാപാത്രം. അധികം ഡയലോഗുകളൊന്നുമില്ലാത്ത മനോഹരമായ ഒരു ഹ്രസ്വചിത്രമായിരുന്നു കുള്ളന്റെ ഭാര്യ. ഒരാളുടെ ക്യാമറക്കണ്ണിലൂടെയാണ് കുള്ളന്റെയും അയാളുടെ നീളക്കാരിയായ ഭാര്യയുടെയും കഥ പ്രേക്ഷകര്‍ കണ്ടത്. ചിത്രത്തില്‍ റീനു മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. അഞ്ചു സുന്ദരികളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി കുള്ളന്റെ ഭാര്യ മാറുകയും ചെയ്തു.
ഇപ്പോഴിതാ കള്ളന്റെ ഭാര്യയായി എത്താന്‍ പോവുകയാണ് റീനു. അനില്‍ രാധാകൃഷ്ണമേനോന് ഒരുക്കുന്ന സപ്തമശ്രീ തസ്കരായില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കള്ളന്റെ ഭാര്യാവേഷം ചെയ്യുന്നത് റീനുവാണ്.
ജീവിതത്തില്‍ നേരിട്ട തിരച്ചടികള്‍ക്ക് പ്രതികാരം ചെയ്യാനായി കള്ളന്മാരായി മാറുന്ന ഏഴ് യുവാക്കളുടെ കഥയാണ് ചിത്രം. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ആദ്യമായിട്ടാണ് റീനു പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്. നേരത്തേ അഭിനയിച്ച മൂന്ന് ചിത്രങ്ങളില്‍ രണ്ടിലും മമ്മൂട്ടിയായിരുന്നു റീനുവിന്റെ നായകന്.
പൃഥ്വിരാജിന്റെകൂടി ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് സപ്തമശ്രീ തസ്കരാ നിര്‍മ്മിക്കുന്നത്. ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വി, റീനു എന്നിവരെ കൂടാതെ ആസിഫ് അലി, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, നെടുമുടിവേണു, ജോയ് മാത്യൂ, സനുഷ എന്നിവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.