»   » മോഹന്‍ലാലിന്റെ സിനിമ രേഖ പകുതിയില്‍ നിര്‍ത്തി പോരാന്‍ കാരണമെന്തായിരുന്നു, എന്തായിരുന്നു പ്രശ്‌നം?

മോഹന്‍ലാലിന്റെ സിനിമ രേഖ പകുതിയില്‍ നിര്‍ത്തി പോരാന്‍ കാരണമെന്തായിരുന്നു, എന്തായിരുന്നു പ്രശ്‌നം?

Posted By: Rohini
Subscribe to Filmibeat Malayalam

ചെറുതെങ്കിലും മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയായിരുന്നു രേഖ മോഹന്‍. സീരിയലുകളിലും ശ്രദ്ധേയായ നടി ഇക്കഴിഞ്ഞ നവംബര്‍ 11 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

ആ ഗ്ലാസില്‍ വിഷമായിരുന്നില്ല; രേഖ മോഹന്റെ മരണ കാരണം പുറത്ത് വിട്ടു


ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാ മൊഴി എന്നീ ചിത്രങ്ങളിലൂടെയാണ് രേഖയെ മലയാള സിനിമാ ലോകത്തിന് പരിചയം. തമിഴില്‍ കമല്‍ ഹസന്റെ നായികയായി അവസരം ലഭിച്ചിട്ട്, അതൊഴിവാക്കി മോഹന്‍ലാല്‍ ചിത്രത്തില്‍ വന്ന നടിയാണ് രേഖ.


കമല്‍ സിനിമയിലേക്ക്

നടന്‍ സോമന്‍ രേഖയുടെ കുടുംബ സുഹൃത്തായിരുന്നു. ആ ഇടയ്ക്കാണ് സോമന്‍ വഴി കമല്‍ ഹസന്റെ നായികയായി രേഖയ്ക്ക് ക്ഷണം ലഭിച്ചത്. ചെന്നൈയില്‍ പോയി സ്‌ക്രീന്‍ ടെസ്‌റ്റൊക്കെ നടത്തി. നായികയെ ബോധിച്ചു.


രേഖ ഉപേക്ഷിച്ചു

എന്നാല്‍ ചെന്നൈയിലെത്തിയപ്പോള്‍, അവിടെയുള്ള വലിയ സെറ്റപ്പും സന്നാഹവുമൊക്കെ കണ്ടപ്പോള്‍ രേഖ ഭയന്നു. അങ്ങനെ ആ അവസരം രേഖ തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കി.


ലാലിന്റെ ചിത്രത്തിലേക്ക്

കമല്‍ ഹസന്റെ ചിത്രം ഉപേക്ഷിച്ച രേഖ നേരെ വന്നത് മോഹന്‍ലാല്‍ നായകനാകുന്ന ഒരു യാത്ര മൊഴിയിലേക്കാണ്. സെവന്‍ ആര്‍ട്‌സ് ജയകുമാര്‍ വഴിയാണ് ഒരു യാത്രാമൊഴിയില്‍ രേഖയ്ക്ക് അവസരം ലഭിച്ചത്.


പാതിയില്‍ ഉപേക്ഷിച്ചു

ഒരു യാത്രാമൊഴിയില്‍ രേഖയ്ക്ക് ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് രേഖ സിനിമ ഉപേക്ഷിച്ചു പോന്നു. ലൊക്കേഷനിലുണ്ടായിരുന്ന എന്തോ പ്രശ്‌നമായിരുന്നു കാരണം. ഒടുവില്‍ കഥയില്‍ ചെറിയ മാറ്റം വരുത്തി രേഖ അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


English summary
Rekha avoids Kamal Haasan and acts in Mohanlal movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam