»   »  ആ ഗ്ലാസില്‍ വിഷമായിരുന്നില്ല; രേഖ മോഹന്റെ മരണ കാരണം പുറത്ത് വിട്ടു

ആ ഗ്ലാസില്‍ വിഷമായിരുന്നില്ല; രേഖ മോഹന്റെ മരണ കാരണം പുറത്ത് വിട്ടു

Posted By: Rohini
Subscribe to Filmibeat Malayalam

നടി രേഖ മോഹന്റെ മരണം ആത്മഹത്യ അല്ല എന്ന് നിഗമനം. കഴിഞ്ഞ ശനിയാഴ്ചയാണ് തൃശ്ശൂരിലെ ശോഭ സിറ്റിയിലെ ഫ്ലാറ്റില്‍ രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കം ചെന്ന നിലയിലായിരുന്നു മൃതദേഹം.

രേഖ മോഹന്‍ ആത്മഹത്യ ചെയ്തതോ, സംശയിക്കാന്‍ കാരണം?

ഡൈനിങ് ടേബിളില്‍ തല ചായ്ച്ചുവച്ച് കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് പാതി കുടിച്ചുവച്ച പനീയം ഉണ്ടായിരുന്നതിനാല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണോ എന്ന സംശയം ഉണ്ടായിരുന്നു.

മരണ കാരണം വിഷമല്ല

എന്നാല്‍ ആ ഗ്ലാസില്‍ ഉണ്ടായിരുന്നത് വിഷമല്ല എന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം അകത്ത് ചെന്നിട്ടല്ല രേഖ മരിച്ചത് എന്ന് വ്യക്തമാക്കുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ആത്മഹത്യയാണെന്ന് സംശയിക്കാന്‍ കാരണം

മൃതദേഹം കണ്ടെത്തിയ സാഹചര്യമാണ് സംശയത്തിന് ഇടയാക്കിയത്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതും, കുട്ടികളില്ലാത്തതും, അര്‍ബുദ രോഗവുമെല്ലാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിയ്ക്കാം എന്ന ഊഹാപോഹങ്ങള്‍ പരക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയത്.

അഞ്ച് ദിവസം മുമ്പ് ഭര്‍ത്താവ് മോഹന്‍ മലേഷ്യയിലേക്ക് പോയിരുന്നു. രണ്ട് ദിവസമായി രേഖയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ െ്രെഡവറോട് അന്വേഷിക്കാന്‍ പറഞ്ഞു. കോളിങ് ബെല്‍ അടിച്ചിട്ടും, വാതില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതായതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

സിനിമയില്‍

ഉദ്യാന പാലകന്‍, നീ വരവോളം, യാത്രാ മൊഴി തുടങ്ങിയ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലെല്ലാം രേഖ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ അധികം ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മായമ്മ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് രേഖ ജനശ്രദ്ധ നേടിയത്.

English summary
Rekha Mohan not committed suicide

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam