»   »  ബന്ധങ്ങളില്‍ നിയമങ്ങളില്ല, വിവാഹമോചനത്തെ കുറിച്ച് നന്ദിത ദാസ്

ബന്ധങ്ങളില്‍ നിയമങ്ങളില്ല, വിവാഹമോചനത്തെ കുറിച്ച് നന്ദിത ദാസ്

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ വിവാഹമോചനങ്ങള്‍ കേട്ട് തഴമ്പിച്ച മലയാളികള്‍ പുതുവത്സര ദിനത്തില്‍ വീണ്ടും ഒരു വിവാഹമോചന വാര്‍ത്ത കൂടി കേട്ടു. നടി നന്ദിത ദാസും ഭര്‍ത്താവ് സുബോദ് മസ്‌കാരയുമായി വേര്‍പിരിയുന്നു. സൗഹാര്‍ദ്ദപരമായ വേര്‍പിരിയലാണ് ഇത്.

പക്ഷേ വിവാഹമോചനത്തിന്റെ കാരണം വേദനിപ്പിക്കുന്നതാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വയസുള്ള ഒരു മകനുണ്ട്. വിഹാന്‍. മകന് വേണ്ടി ഞങ്ങള്‍ രണ്ട് പേരും പ്രയോരിറ്റി നല്‍കുന്നുണ്ടെന്നും നന്ദിത പറഞ്ഞു.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വീണ്ടും വിവാഹമോചനത്തെ പറഞ്ഞു. ബന്ധങ്ങള്‍ക്ക് നിയമങ്ങളില്ല. ചില ബന്ധങ്ങള്‍ വളെര നന്നായി മുന്നോട്ട് പോകുന്നത് കാണാം. സുബോദ് മസ്‌കാരയുമായുള്ള വിവാഹമോചനത്തെ കുറിച്ച് നടി സംസാരിച്ചത്. തുടര്‍ന്ന് വായിക്കൂ..

സിനിമയില്‍ നിന്നല്ല

സുബോദും ഞാനും ഒരേ മേഖലയില്‍ നിന്നുള്ളവരായിരുന്നില്ല. ബിറ്റീവീന്‍ ദ ലൈന്‍സ് എന്ന നാടകം ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്. തങ്ങളുടെ ജീവിതത്തിലെ സംഭവങ്ങള്‍ നാടകത്തിലെ സംഭാഷണങ്ങളായി. പിന്നീട് ആ സംഭാഷണങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചു.

ആ നാടകത്തില്‍

ഒരു കേസിന്റെ ഭാഗമായി കോടതിയില്‍ ഇരുകക്ഷികള്‍ക്ക് വേണ്ടി ഏറ്റുമുട്ടുന്ന വക്കീല്‍ ദമ്പതികളുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ആ നാടകത്തില്‍. അതിപ്പോള്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചു.

വിവാഹമോചനം

വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ്. എളുപ്പമായിരുന്നു. ചില സമയത്ത് ബുദ്ധിമുട്ടും. ചില സമയത്ത് അത് സുരക്ഷിതത്വവും നല്‍കിയെന്നും നടി പറഞ്ഞു.

ഒന്നും മറച്ച് വെച്ചിട്ടില്ല

വിവാഹമോചനവുമായി ബന്ധപ്പെട്ട് ഞാന്‍ ഒന്നും മറച്ച് വെച്ചിട്ടില്ലെന്ന് നടി മുമ്പ് പറഞ്ഞിരുന്നു. മകനുള്ളതുക്കൊണ്ട് തന്നെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുക അത്ര എളുപ്പമല്ലായിരുന്നുവെന്നും നന്ദിത പറഞ്ഞിരുന്നു.

രണ്ടാം വിവാഹം

ഇത് നടിയുടെ വിവാഹമായിരുന്നു. 2002ല്‍ നടി സെന്നിനെ വിവാഹം കഴിച്ചു. 2007ല്‍ ഇരുവരും വിവാഹമോചിതരായി. അതിന് ശേഷമാണ് 2010ല്‍ നന്ദിത ദാസും സുബോദ് മസ്‌കാരയും വിവാഹിതരായത്.

English summary
Relationships have no rules: Nandita Das

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam