»   » രണ്ട് മലയാള സിനിമകളുടെ റിലീസ് നീട്ടി, ടിക്കറ്റെടുത്താല്‍ ബാക്കി കൊടുക്കാന്‍ ചില്ലറയില്ലാത്തതോ

രണ്ട് മലയാള സിനിമകളുടെ റിലീസ് നീട്ടി, ടിക്കറ്റെടുത്താല്‍ ബാക്കി കൊടുക്കാന്‍ ചില്ലറയില്ലാത്തതോ

By: Sanviya
Subscribe to Filmibeat Malayalam

വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന രണ്ട് മലയാള സിനിമകളുടെ റിലീസ് നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ സാമ്പത്തിക പരിഷ്‌കരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടാന്‍ കാരണമെന്ന് അറിയുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, സാജിത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസാണ് നീട്ടി വച്ചത്.

നൂറ് രൂപാ നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാകാത്തതിനാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്താതിരിക്കുമോ എന്ന ആശങ്കയിലാണ് ചിത്രങ്ങളുടെ റിലീസ് ഡേറ്റ് നീട്ടാന്‍ കാരണമെന്ന് അറിയുന്നത്. ടിക്കറ്റെടുത്താല്‍ ബാക്കി ചില്ലറ കൊടുക്കാന്‍ ഇല്ലാതെ വരുന്നതും മറ്റൊരു കാരണമായി പറയുന്നുണ്ട്. ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. തുടര്‍ന്ന് വായിക്കൂ...


അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍.


കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍

തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. റിലീസിന് തൊട്ട് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സിജു വില്‍സണ്‍, സലിം കുമാര്‍, ലിജു മോള്‍ ജോസ്, സ്വാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഒരേ മുഖം

സാജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ക്യാംപസ് ചിത്രം കൂടിയാണിത്.


അടി കപ്യാരെ കൂട്ടമണിക്ക് ശേഷം

അടി കപ്യാരെ കൂട്ടമണിക്ക് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒരേ മുഖം.


English summary
Release date of Ore Mukham and Kattapanayile Hrithik Roshan postponed!
Please Wait while comments are loading...

Malayalam Photos

Go to : More Photos